
ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് ലൈനിന്റെ പ്രവര്‍ത്തന വേഗത മണിക്കൂറില്‍ 100 കിലോമീറ്ററായി ഉയര്‍ത്തുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. എക്സ്പ്രസ് ലൈനിന്റെ പ്രവര്‍ത്തന വേഗത ഇന്ന് മുതല്‍ മണിക്കൂറില്‍ 80 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററായി ഉയര്‍ത്തും. എയര്‍പോര്‍ട്ട് ലൈനിന്റെ മെട്രോ സ്റ്റേഷനില്‍ നിന്ന് ദ്വാരക സെക്ടര്‍ 21-ലെ മെട്രോ സ്റ്റേഷനിലേക്കുള്ള ആദ്യ സര്‍വീസ് ഉച്ചയ്‌ക്ക് ഒരു മണിക്കാണ് നടത്തുന്നത്.
ഐജിഐ എയര്‍പോര്‍ട്ട് സ്റ്റേഷനുകള്‍ക്കിടയിലുള്ള യാത്രാ സമയം കുറയ്‌ക്കാനാണ് എയര്‍പോര്‍ട്ട് ലൈനിന്റെ പ്രവര്‍ത്തന വേഗത വര്‍ദ്ധിപ്പിക്കുന്നത്. ഇത് രണ്ട് സ്റ്റേഷനുകള്‍ക്കിടയിലുള്ള യാത്രാ സമയം 19 മിനിറ്റില്‍ നിന്ന് 15 മിനിറ്റായി കുറയുമെന്ന് അധികൃതര്‍ അറിയിച്ചു.