KeralaLatest

ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ച്; ഒൻപതാം വാർഷികം നാളെ 

“Manju”

 

കൊട്ടാരക്കര: ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിന്റെ ഒൻപതാം പ്രതിഷ്ഠാവാർഷികം വിപുലമായ പരിപാടികളോടെ നാളെ (മാര്‍ച്ച് 23) നടക്കും. രാവിലെ 5 ന് പ്രാർത്ഥനയോടെ വാർഷികാഘോഷചടങ്ങുകൾ ആരംഭിക്കും. 6 ന് ആരാധന, തുടർന്ന് ധ്വജം ഉയർത്തൽ, ഉച്ചയ്ക്ക് 12 മണിയുടെ ആരാധനയ്ക്ക് ശേഷം വിവിധ സമർപ്പണങ്ങളും അന്നദാനവും നടക്കും. വൈകിട്ട് 4 ന് നടക്കുന്ന വാർഷികാഘോഷം സമ്മേളനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. ആശ്രമം അഡ്വൈസറി കമ്മിറ്റി  പേട്രൺ (ഹെല്‍ത്ത്കെയര്‍) ഡോ.കെ.എൻ. വിശ്വംഭരൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആശ്രമം ബ്രാഞ്ച് ഹെഡ് ജനനി തേജസ്വി ജ്ഞാന തപസ്വിനി, വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം കൊട്ടാരക്കര ഏരിയ കമ്മിറ്റി ജനറൽ കൺവീനർ നടരാജൻ.ജി, മാതൃമണ്ഡലം കൊട്ടാരക്കര ഏരിയ കമ്മിറ്റി അസിസ്റ്റൻ്റ് ജനറൽ കൺവീനർ ഡോ.ശ്രീകുമാരി.എസ്, വി.എസ്.എൻ.കെ കൊട്ടാരക്കര ഏരിയ കമ്മിറ്റി കൺവീനർ സജിത് കുമാർ.ജി, ശാന്തിമഹിമ അസിസ്റ്റൻ്റ് കോർഡിനേറ്റർ തീർത്ഥൻ. ആർ, ഗുരുമഹിമ അസിസ്റ്റൻ്റ് കോർഡിനേറ്റർ മുക്ത. എസ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ആശ്രമം അഡ്വൈസറികമ്മിറ്റി അഡ്വൈസര്‍ (ഫിനാൻസ്)  രമണൻ. കെ സ്വാഗതവും കൊട്ടാരക്കര ബ്രാഞ്ചാശ്രമം കോർഡിനേഷൻ കമ്മിറ്റി അസിസ്റ്റൻ്റ് ജനറൽ കൺവീനർ ശ്രീകുമാർ. എസ് കൃതജ്ഞതയും ആശംസിക്കും.

ഗുരുരുഭക്തനായിരുന്ന ദിവംഗതനായ കുറ്റിക്കുന്നിൽ കുട്ടൻപിളളയുടെ ആഗ്രഹപ്രകാരം അദ്ധേഹത്തിൻ്റെ ആറു മക്കൾ ചേർന്ന് സമർപ്പിച്ച ഏഴേക്കർ സ്ഥലത്താണ് കൊട്ടാരക്കര ആശ്രമം സ്ഥാപിതമായിട്ടുളളത്. 1993 സെപ്തംബർ11 ന് ഈ സഥലം നവജ്യോതി ശ്രീകരുണാകരഗുരുവും 2003 ഡിസംബർ 18 ന് ഗുരുസ്ഥാനീയ ശിഷ്യപൂജിതയും സന്ദർശിച്ചിരുന്നു. 2014 മാർച്ച് 23 ന് ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത കൊട്ടാരക്കര ആശ്രമത്തിന് തിരിതെളിയിച്ചു. അന്നു മുതൽ ഗുരുവിന്റെ ആശയത്തിലും സന്ദേശങ്ങളിലും അധിഷ്ഠിതമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ജനോപകാരപ്രദമായ പ്രവർത്തനങ്ങളും ഇവിടെ നടന്നുവരുന്നു. ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നുളള ഗുരുഭക്തർ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കും.

 

Related Articles

Back to top button