Latest

പുതിയ ഫീച്ചറുകളുമായി ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പ്

“Manju”

ജനപ്രിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പിൽ പുതിയ ഫീച്ചറുകൾ. ഗ്രൂപ്പുകളിൽ നിന്നും left ചെയ്ത് പോകുമ്പോൾ ഇനിമുതൽ അത് ചാറ്റിൽ പ്രത്യേകം രേഖപ്പെടുത്തില്ല. ഗ്രൂപ്പിൽ നിന്ന് ‘മുങ്ങുകയാണെന്ന്’ ആരെയും അറിയിക്കാതെ തന്നെ ചെയ്യാമെന്ന് ചുരുക്കം. അതുപോലെ തന്നെ ഒറ്റത്തവണ മാത്രം കാണാൻ സാധിക്കുന്ന രീതിയിൽ അയക്കുന്ന ഫോട്ടോകൾ, വീഡിയോകൾ എന്നിവ സ്‌ക്രീൻഷോട്ട് എടുക്കാൻ ഇനി സാധിക്കുകയില്ല. ഏറ്റവും രസകരമായ മറ്റൊരു ഫീച്ചർ ഓൺലൈൻ സ്റ്റാറ്റസ് ഓഫാക്കാമെന്നതാണ്.

വാട്‌സാപ്പിൽ നിങ്ങൾ കയറിയാൽ ഉടൻ നിങ്ങൾ ഓൺലൈൻ ആണെന്ന് കാണിക്കും. എന്നാൽ പുതിയ ഫീച്ചർ പ്രകാരം ഓൺലൈനിൽ കയറിയാലും ഓഫ്‌ലൈനായി മാത്രമേ കാണിക്കുകയുള്ളൂ. നിരവധിയാളുകൾ ആഗ്രഹിച്ചിരുന്ന ഒരു ഫീച്ചറാണിത്. അതായത് നിങ്ങൾ ഓൺലൈനിൽ കയറുന്നുണ്ടോയെന്ന് നോക്കിയിരിക്കുന്നവർക്ക് വലിയ തിരിച്ചടിയാകുന്ന ഒരു ഫീച്ചറാണെന്നും ഇക്കാര്യത്തെ വിശേഷിപ്പിക്കാം. ഇതിനായി Settings > Account > Privacy – ‘Last seen and online’ എന്ന ഓപ്ഷൻ കാണാം. ഇതിലാണ് ഓഫ്‌ലൈൻ ആക്കുന്നതിനുള്ള ഫീച്ചറുള്ളത്.

മേൽസൂചിപ്പിച്ച മൂന്ന് ഫീച്ചറുകളും ഈ മാസം തന്നെ നടപ്പിലാക്കുമെന്ന് വാട്‌സാപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. വാട്‌സാപ്പ് മെസേജുകൾ റിയാക്ട് ചെയ്യാൻ കൂടുതൽ ഇമോജികൾ ഉൾപ്പെടുത്തിയും വീഡിയോ കോളിൽ ഉൾപ്പെടുത്താവുന്നവരുടെ എണ്ണം കൂട്ടിയുമെല്ലാം നിരവധി ഫീച്ചറുകൾ വാട്‌സാപ്പ് പുതിയതായി ചേർത്തിരുന്നു. കൂടാതെ ഇഷ്ടമുള്ളവരുടെ കോൺടാക്ടുകൾക്ക് മാത്രം ലാസ്റ്റ് സീൻ കാണുന്ന ഓപ്ഷനും പുതിയതായി ഉൾപ്പെടുത്തിയ ഫീച്ചറാണ്.

Related Articles

Check Also
Close
Back to top button