Latest

ജെയിലറിന് വേണ്ടി തലൈവർ കൊച്ചിയിൽ

“Manju”

 

കൊച്ചി: സൂപ്പർ സ്റ്റാർ രജനികാന്ത് കൊച്ചിയിലെത്തി. തൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘ജയിലറി’ന്റെ ചിത്രീകരണത്തിനായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. വൻ വരവേൽപ്പോടെയാണ് ആരാധകർ തലൈവരെ സ്വീകരിച്ചത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തിൽ എത്തും.

നേരത്തെ നടി അപർണ ബാലമുരളി രജനികാന്തിനൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വിമാനത്തിൽ തലൈവർക്കൊപ്പം യാത്ര ചെയ്യവെയുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ചിത്രത്തിൻ്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ‘ജയിലറു’ടെ വേഷത്തിലാണ് രജനി എത്തുക. സിനിമയിലെ ഹൈലൈറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഘട്ടന രംഗം ഈയിടെ ചിത്രീകരിച്ചിരുന്നു.

ചിത്രത്തിൻ്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. സൺ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറിൻ്റേതാണ് സംഗീതം.

Related Articles

Back to top button