IndiaLatest

ടെലികോം സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യമായി ഇന്ത്യ

“Manju”

ടെലികോം സാങ്കേതിക വിദ്യ കയറ്റുമതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ, മൊബൈല്‍ കണക്ഷന്‍ വഴി ആളുകളെ കൂട്ടിയിണക്കുന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പദവിയും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ അന്താരാഷ്ട്ര ടെലി കമ്മ്യൂണിക്കേഷന്‍ യൂണിറ്റിന്റെ ഇന്ത്യയിലെ ഓഫീസ് ഉദ്ഘാടനവും, 6ജി മാര്‍ഗ്ഗദര്‍ശകരേഖയുടെ പ്രകാശനവും നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നഗരങ്ങളെക്കാള്‍ മുന്നിലാണ് ഗ്രാമപ്രദേശങ്ങള്‍.

രാജ്യത്ത് വില കുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ ലഭ്യമാക്കിയതിനാല്‍ കൂടുതല്‍ ആളുകളും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ, കുറഞ്ഞ നിരക്കില്‍ ലഭ്യമായ വിവിധ ഡാറ്റ പ്ലാനുകള്‍ നൂറുകോടിയിലധികം മൊബൈല്‍ കണക്ഷനുകള്‍ വഴി ജനതയെ കൂട്ടിയിണക്കാന്‍ സഹായിച്ചിട്ടുണ്ട്. 2014- ന് ശേഷം ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി 800 ദശലക്ഷത്തിലധികമായാണ് ഉയര്‍ന്നത്. ഇത് ടെലികോം രംഗത്ത് വലിയ തോതില്‍ മുന്നേറാന്‍ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. നിലവില്‍, രാജ്യത്തുടനീളം 5ജി സേവനങ്ങള്‍ വിന്യസിക്കുകയാണ്. അതേസമയം, 6ജി സാങ്കേതികവിദ്യയ്ക്കുള്ള നയരേഖ ഇന്ത്യന്‍ ടെലികോം മേഖലയില്‍ പുതിയ തുടക്കം കുറിക്കും.

Related Articles

Back to top button