IndiaLatest

ആദ്യ ആഗോള ടൂറിസം നിക്ഷേപക ഉച്ചകോടി മേയില്‍ നടക്കും

“Manju”

ഡല്‍ഹിയില്‍ രാജ്യത്തെ ആദ്യ ആഗോള ടൂറിസം നിക്ഷേപക ഉച്ചകോടി മെയ് 17 മുതല്‍ 19 വരെ സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രാലയം. ടൂറിസം മന്ത്രാലയം മിഷന്‍ മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. കേന്ദ്ര ടൂറിസം മന്ത്രി കിഷന്‍ റെഡ്ഡിയുടെ അദ്ധ്യക്ഷതയില്‍ 42 വിദേശ മിഷന്‍ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ടൂറിസം രാജ്യത്ത് അതിവേഗത്തില്‍ വളരുന്ന മേഖലയായി ഉയര്‍ന്നുവന്ന് കഴിഞ്ഞുവെന്ന് കിഷന്‍ റെഡ്ഡി പറഞ്ഞു. ഇത് സാമ്പത്തിക, തൊഴില്‍, വ്യവസായ, നിക്ഷേപ, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷത ടൂറിസം മേഖലയിലെ സാധ്യത ഉയര്‍ത്തിക്കാട്ടുന്നു. ഇന്ത്യയുടെ വിനോദസഞ്ചാര മേഖലിലെ വളര്‍ച്ച ആഗോള തലത്തിലും ശ്രദ്ധ ആകര്‍ഷിക്കുന്നതായും കിഷന്‍ റെഡ്ഡി പറഞ്ഞു. ഇന്ത്യയുടെ ടൂറിസം സാധ്യതകള്‍ ഉയര്‍ത്തുന്നതിന് ഉച്ചകോടി ഒരു ടുവേ പ്ലാറ്റ്‌ഫോം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഇതുവരെ 25 സംസ്ഥാനങ്ങളിലായി 64,000 കോടി രൂപയുടെ 350-ലധികം നിക്ഷേപ പദ്ധതികളാണ് രൂപീകരിച്ചത്. നിക്ഷേപകര്‍ക്കുള്ള അവസരങ്ങള്‍ക്കായി ബിസിനസ്ടുഗവണ്‍മെന്റ് സംവിധാനം കൂടുതല്‍ സുഗമമാക്കും. ഇന്ത്യയ്‌ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന വ്യവസ സ്ഥാപനങ്ങള്‍ ഇന്ത്യയിലേക്കെത്തും. ഇന്ത്യ നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും ഇതുവഴി വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുമെന്ന് ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം സമിതി അംഗം കെബി കച്രു അറിയിച്ചു.‌

Related Articles

Back to top button