IndiaLatest

ഗാര്‍ഹിക എല്‍പിജി സബ്‌സിഡി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജന പദ്ധതി പ്രകാരമുള്ള എല്‍പിജി സബ്‌സിഡി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. 2016 മെയ് ഒന്നിന് ആരംഭിച്ച ഉജ്ജ്വല യോജന പദ്ധതിയില്‍ 9.59 കോടി ഉപഭോക്താക്കള്‍ക്കാണ് സൗജന്യമായി എല്‍പിജി കണക്ഷന്‍ ലഭിച്ചത്. ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ളവര്‍ക്ക് പാചക വാതകം ലഭ്യമാക്കാന്‍ ആരംഭിച്ച പദ്ധതിയാണ് ഉജ്ജ്വല യോജന. ഗാര്‍ഹിക സിലിണ്ടറുകള്‍ ഒന്നിന് 200 രൂപ കിഴിവ് ലഭിക്കും. ഇത്തരത്തില്‍ മാസത്തില്‍ ഒരു സിലിണ്ടര്‍ എന്ന കണക്കില്‍ വര്‍ഷത്തില്‍ 12 എല്‍പിജി സിലിണ്ടര്‍ ഒരു കുടുംബത്തിന് ലഭിക്കും.

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയില്‍ കുടുംബത്തിലെ മുതിര്‍ന്ന വനിതകളുടെ പേരിലായിരുന്നു കണഷന്‍ നല്‍കിയിരുന്നത്. അടുപ്പ് വാങ്ങുന്നതിനും ആദ്യ തവണ ഗ്യാസ് സിലിണ്ടര്‍ നിറയ്‌ക്കുന്നതിനുമുള്ള ചെലവ് എണ്ണ കമ്പനികളായിരുന്നു വഹിച്ചിരുന്നത്.

Related Articles

Back to top button