IndiaKeralaLatest

കേന്ദ്ര സര്‍ക്കാരിന്റെ നടപടികളാണ് വാക്‌സിന്‍ ക്ഷാമം നേരിടാന്‍ കാരണം- സോണിയ ഗാന്ധി

“Manju”

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഡ് തെറ്റായ രീതിയില്‍ കൈകാര്യം ചെയ്ത മോദി സര്‍ക്കാരിന്റെ നടപടികള്‍ കാരണമാണ് രാജ്യത്ത് വാക്‌സിന്‍ ക്ഷാമം നേരിട്ടതെന്നും സോണിയ കുറ്റപ്പെടുത്തി.
രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ക്രമാധീതമായി കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വിളിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തു. രാജ്യത്തെ വാക്‌സിനേഷനിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, ശേഷം മറ്റു രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യുകയോ സമ്മാനിക്കുകയോ ചെയ്യുക. ഉത്തരവാദിത്തപരമായ പെരുമാറ്റത്തിന് ഊന്നല്‍ നല്‍കണമെന്നും സോണിയ ഗാന്ധി പറഞ്ഞു.
പരിശോധന, കൃത്യമായ ട്രാക്കിങ്, വാക്‌സിനേഷന്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം. കോണ്‍ഗ്രസ് ഭരിക്കുന്നതടക്കം എല്ലാ സംസ്ഥാനങ്ങളും കോവിഡ് കേസുകളുടേയും മരണങ്ങളുടേയും കൃത്യമായ കണക്കുകള്‍ തന്നെ പുറത്തുവിടണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു

Related Articles

Back to top button