KeralaLatest

ശാന്തിഗിരിയിൽ ഇന്ന് പ്രതിഷ്ഠാ വാര്‍ഷികം

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് പ്രതിഷ്ഠാ വാര്‍ഷികം. 1989 ന് ഫെബ്രുവരി 10 നാണ് (1164 മകരം 28) ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകര ഗുരു പ്രാര്‍ത്ഥനാലയത്തില്‍ പ്രതിഷ്ഠ നടത്തിയത്. തുടര്‍ന്ന് എല്ലാവര്‍ഷവും ഫെബ്രുവരി 10 ന് പ്രാര്‍ത്ഥനാലയ സമര്‍പ്പണ വാര്‍ഷികമായി ആചരിച്ചു വരുന്നു.

വൈകിട്ട് 6 ന്റെ ആരാധനയ്ക്ക് ശേഷം സന്ന്യാസി സന്ന്യാസിനിമാരുടെ ദീപപ്രദക്ഷിണം നടക്കും. 7.30 ന് ഓൺലൈനായി നടക്കുന്ന സത്സംഗത്തില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. സ്വാമി ജനനന്മ ജ്ഞാനതപസ്വി, ഡോ.റ്റി.എസ്.സോമനാഥൻ , ഡോ.ജയശ്രീ.കെ.എൻ. തുടങ്ങിയവർ സംസാരിക്കും.

Related Articles

Back to top button