KeralaLatest

ട്യൂഷന്‍ സെന്ററില്‍ പിതാവിനെ കാത്തിരുന്ന മകള്‍ കേട്ടത് ദുഃഖവാര്‍ത്ത

“Manju”

കുന്നത്തൂര്‍ : ഭരണിക്കാവ് ജെ.എം ഹൈസ്കൂള്‍ അദ്ധ്യാപകന്‍ മുതുപിലാക്കാട് ഊക്കന്‍മുക്ക് മെഴുവേലില്‍ പുത്തന്‍ വീട്ടില്‍ ഷിബു കെ.ഉമ്മന്റെ(50) അകാലവേര്‍പാട് നാടിനെ കണ്ണീരിലാഴ്‌ത്തി.
സഹപ്രവര്‍ത്തകന്റെ ഭാര്യാമാതാവിന്റെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ തുമ്ബമണിലേക്ക് പോകവേയാണ് ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയാണ് അടൂരിന് സമീപം തട്ട പെട്രോള്‍ പമ്ബിന് സമീപം അപകടം ഉണ്ടായത്. ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ നേഹയെ സ്കൂട്ടറില്‍ സമീപത്തെ വീട്ടില്‍ ട്യൂഷന് കൊണ്ടാക്കിയ ശേഷമാണ് ഷിബു പത്തനംതിട്ടയിലേക്ക് പോയത്. ട്യൂഷന്‍ കഴിഞ്ഞ് പിതാവിന്റെ വരവും കാത്തിരുന്ന മകള്‍ കേട്ടത് മരണവാര്‍ത്തയാണ്.
ഭാര്യ ലീന പാലക്കാട് അദ്ധ്യാപികയാണ്. അതിനാല്‍ മക്കളുടെയും വീട്ടിലെയും കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ഷിബു തന്നെയായിരുന്നു. ഇതെല്ലാം കഴിഞ്ഞ് സ്കൂളിലെത്തുമ്ബോള്‍ കുട്ടികളുടെ പ്രിയപ്പെട്ട ഗുരുനാഥനായി മാറും.
ജെ.എം ഹൈസ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ ഷിബു വലിയൊരു ശിഷ്യസമ്ബത്തിന്റെ ഉടമയാണ്. 25 വര്‍ഷത്തെ സേവനത്തിനിടയില്‍ സ്വദേശത്തും വിദേശത്തും ഉന്നത നിലയില്‍ എത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ വേര്‍പാട് സഹിക്കാനാകാതെ വിതുമ്ബുന്നു.സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും അറിയാവുന്നവര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. വിയോഗ വാര്‍ത്ത അറിഞ്ഞ് ഇന്നലെ വൈകുന്നേരം മുതല്‍ ഭരണിക്കാവ് ടൗണ്‍ വിറങ്ങലിച്ച്‌ നില്‍ക്കുകയാണ്.
അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാളെ രാവിലെ ഭരണിക്കാവിലെത്തിക്കും.തുടര്‍ന്ന് രാവിലെ 9.30 മുതല്‍ ജെ.എം ഹൈസ്കൂളില്‍ പൊതുദര്‍ശനം. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ച കഴിഞ്ഞ് മുതുപിലാക്കാട് ചര്‍ച്ച്‌ സെമിത്തേരിയില്‍ സംസ്ക്കരിക്കും. ഭാര്യ ലീന നാട്ടിലെത്തിയിട്ടുണ്ട്. നോയല്‍ മകനാണ്.

Related Articles

Back to top button