InternationalLatest

ദീപിക കുമാരി, പ്രവീണ്‍ യാദവ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു

“Manju”

ടോക്കിയോ ;ആര്‍ച്ചറിയില്‍ മിക്സഡ് ഇനത്തില്‍ ഇന്ത്യ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ദീപിക കുമാരി, പ്രവീണ്‍ യാദവ് എന്നിവര്‍ അടങ്ങിയ ടീം ആണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. ചൈനീസ് തായ്പേയെ ആണ് അവര്‍ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് നഷ്ട്ടമായതിന് ശേഷം മികച്ച പ്രകടനത്തിലൂടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ദീപികയുടെ മികവാണ് ഇന്ത്യയെ ക്വാര്‍ട്ടറില്‍ എത്തിച്ചത്. പ്രഫക്റ്റ് 10 പോയിന്റുകള്‍ വേണ്ട കൃത്യമായ സമയത്ത് ദീപിക അത് നേടുകയായിരുന്നു. ദീപികയുടെ ഭര്‍ത്താവ് അത്തനു ദാസ് ആയിരുന്നു ആദ്യം ദീപികയും ജോഡി. എന്നാല്‍ ദാസിനെക്കാള്‍ മികവ് പ്രവീണ്‍ യാദവ് നടത്തിയതോടെയാണ് ദീപികയ്‌ക്കൊപ്പം പ്രവീണ്‍ എത്തിയത്.

ഇന്ത്യയുടെ അടുത്ത എതിരാളി ആര്‍ച്ചറിയിലെ ഏറ്റവും വലിയ ശക്തിയായ ദക്ഷിണ കൊറിയയൊ, ബംഗ്ലാദേശ് ടീമോ ആയിരിക്കും. ഈ മത്സരം ഇന്ന് ഇന്ത്യന്‍സമയം 11 മണിക്ക് നടക്കും.

Related Articles

Back to top button