KeralaLatest

വിശ്വജ്ഞാനമന്ദിരം സമർപ്പണം – കാരുണ്യം മെഗാ ആരോഗ്യ സംരക്ഷണ പദ്ധതി

പദ്ധതി ഓഫീസിന് ജനനി അനുകമ്പ ജ്ഞാനതപസ്വിനി തിരിതെളിച്ചു.

“Manju”

കക്കോടി (കോഴിക്കോട്) : ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിലുയരുന്ന വിശ്വജ്ഞാന മന്ദിരം സമർപ്പണത്തോടനുബന്ധിച്ച് കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്, കക്കോടി ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കാരുണ്യം ആരോഗ്യ സംരക്ഷണ പദ്ധതി തദ്ദേശീയർക്ക് വേണ്ടി ആരംഭിക്കുന്നതാണ്. ഏപ്രിൽ എട്ടിന് ഗവൺമെൻറ് യുപി സ്കൂൾ പടിഞ്ഞാറ്റിൻ മുറിയിൽ നടക്കുന്ന മെഗാ മെഡിക്കൽ പദ്ധതിയുടെ മുന്നോടിയായി  പ്രവർത്തനങ്ങൾ എകോപിക്കുന്നതിന് 26-03-2023 ഉച്ഛയ്ക്ക്12 മണിക്ക് കാരുണ്യം ആരോഗ്യ സംരക്ഷണ പദ്ധതി ഓഫീസ് ഉദ്ഘാടനം കർമ്മം ജനനി അനുകമ്പ ജ്ഞാന തപസ്വിനി നിർവഹിച്ചു.

ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷൻ മെഡിക്കൽ സൂപ്രണ്ട് ഡോ.ബി.രാജ്കുമാർ ശാന്തിഗിരി ഹെൽത്ത് കെയർ പ്രോഡക്റ്റ് മാർക്കറ്റിംഗ് അസിസ്റ്റൻറ് ജനറൽ മാനേജർ ഇ. കെ. ഷാജി, അസിസ്റ്റൻറ് ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ പുഷ്പരാജ് വിഎസ്
ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ
അസിസ്റ്റന്റ് മാനേജർ ജുബിൻ ബാബു എം,

ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് ഡെപ്യൂട്ടി ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ)എം. രാജൻ,  മാതൃ മണ്ഡലം കോ ഓർഡിനേറ്റർ (ഫൈനാൻസ് ) ഗിരിജ എം എന്നിവർ പങ്കെടുത്തു

അലോപ്പതി ആയുർവേദ സിദ്ധ ഹോമിയോ യൂനാനി വിഭാഗങ്ങളിലായി ഏകദേശം 200 ഓളം ഡോക്ടർമാർ പങ്കെടുക്കുന്ന ഒരു മെഗാ ക്യാമ്പ് ആയിരിക്കും ഇത്. ഗവൺമെൻറ് മെഡിക്കൽ കോളേജ് കാലിക്കറ്റ് , ഗവ.ഹോമിയോ മെഡിക്കൽ കോളേജ് കാലിക്കറ്റ്, ഇക്ര ഹോസ്പിറ്റൽ മലബാർ ഹോസ്പിറ്റൽ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, നിംസ് ഹോസ്പിറ്റൽ, കോപ്പറേറ്റീവ് ഹോസ്പിറ്റൽ തുടങ്ങി കോഴിക്കോടുള്ള പ്രധാന ഹോസ്പിറ്റലുകൾ എല്ലാം ഈ ക്യാമ്പിൽ ഭാഗഭാക്കാകുന്നതാണ്. ജനറൽ മെഡിസിൻ, പീഡിയാട്രി, ഗൈനക്കോളജി, പൽമനോളജി, യൂറോളജി, ഓർത്തോപീഡിക്സ്, ഓങ്കോളജി, ദന്തൽ, കാർഡിയോളജി. ഇ എൻ ടി തുടങ്ങിയ പ്രധാന സ്പെഷ്യാലിറ്റി വിഭാഗങ്ങൾ എല്ലാം തന്നെ ഈ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായിരിക്കും. പ്രമുഖ ഹോസ്പിറ്റലുകളുടെ എല്ലാം മൊബൈൽ ക്ലിനിക് യൂണിറ്റുകളും ക്യാമ്പിൽ പ്രവർത്തിക്കും

കോം ട്രസ്റ്റ് ഐ ഹോസ്പിറ്റൽ വിപുലമായ ചികിത്സാ സൗകര്യങ്ങളാണ് ഈ ക്യാമ്പിൽ ഒരുക്കിയിട്ടുള്ളത്. ഇതിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ ഉൾപ്പെടെ നൽകുമെന്ന് കോംട്രസ്റ്റ് ഐ ഹോസ്പിറ്റൽ അറിയിച്ചിട്ടുണ്ട്.

എല്ലാവർക്കും അറിയാവുന്നതുപോലെ ക്യാൻസർ ഇപ്പോൾ ഒരു അസാധാരണമല്ലാത്ത രോഗമായി മാറി കഴിഞ്ഞിരിക്കുന്നു. ഏർലി ഡിറ്റക്ഷൻ അതായത് എത്ര നേരത്തെ നമുക്ക് ഈ രോഗത്തെ കണ്ടെത്താൻ സാധിക്കും എന്നതിന് ആശ്രയിച്ചാണ് ചികിത്സയുടെ ഫലപ്രാപ്തി. എംവിആർ ക്യാൻസർ സെൻററുമായി ചേർന്നുകൊണ്ട് സ്ത്രീകളിൽ കണ്ടുവരുന്ന ബ്രസ്റ്റ് ക്യാൻസർ, സെർവിക്കൽ കാൻസർ നിർണയമാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത. 2023 മാർച്ച് 29 മുതൽ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെയും ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിലെയും പ്രത്യേക പരിശീലനം നേടിയ 50 ഓളം വരുന്ന ഡോക്ടർമാരുടെ നേതൃത്വത്തിൽ കക്കോടി ഗ്രാമപഞ്ചായത്തിലെയും കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെയും പരമാവധി വീടുകളിൽ നേരിട്ട് എത്തി രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി ക്യാമ്പിലെത്തിക്കുന്ന പദ്ധതിയാണിത്. 5000 ത്തോളം വീടുകളിൽ എങ്കിലും ഈ സർവ്വേ നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എം വി ആർ ക്യാൻസർ സെന്ററിൽ നിന്നും ഇതിനായി ക്യാൻസർ ഡിറ്റക്ഷൻ മൊബൈൽ യൂണിറ്റുകൾ ക്യാമ്പിൽ എത്തിക്കുന്നതാണ്.

ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ്, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്, മർക്കസ് യൂനാനി മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ നമ്മുടെ പരമ്പരാഗത ചികിത്സ ശാസ്ത്രങ്ങളുടെ പ്രയോജനം ജനങ്ങൾക്ക് നൽകും. പ്രാഥമിക ലാബ് സർവീസായ അശ്വിനി ലാബ്, അസ ലാബ് എന്നിവയുടെ സൗജന്യ സേവനം പദ്ധതിയുടെ ക്യാമ്പിൽ ലഭ്യമാക്കുന്നതാണ്.
ഏകദേശം 3000 ത്തോളം ആളുകൾക്ക് എങ്കിലും ഈ പദ്ധതി പ്രയോജനപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . പങ്കെടുക്കുന്ന മുഴുവനാളുകൾക്കും ഔഷധങ്ങളും ഡോക്ടർമാരുടെ സേവനവും പ്രാഥമിക ലാബ് സർവീസുകളും സൗജന്യമായി നൽകും.

 

Related Articles

Back to top button