InternationalLatest

മലയാളി യുവതിക്ക് ന്യൂസിലന്‍ഡില്‍ നിന്ന് രണ്ടേകാല്‍ കോടി രൂപയുടെ ഫെലോഷിപ്

“Manju”

 

മലയാളി യുവതിക്ക് ന്യൂസിലൻഡിൽ നിന്ന് രണ്ടേകാൽ കോടി രൂപയുടെ ഫെലോഷിപ് | 50 lakh rupees fellowship for New Zealand to Malayali girl | Madhyamam

മലപ്പുറം എടവണ്ണ പത്തപ്പിരിയം ഫാത്തിമ ഗാര്‍ഡനില്‍ ജസ്ന അഷ്റഫാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്. ഓക്ലന്‍ഡ് യൂനിവേഴ്സിറ്റിയില്‍നിന്ന് പോളിമര്‍ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയതിനൊപ്പമാണ് ഈ നേട്ടം.

ഓരോ വര്‍ഷവും 87,000 ന്യൂസിലന്‍ഡ് ഡോളര്‍ വീതം അഞ്ച് വര്‍ഷത്തേക്കാണ് ഫെലോഷിപ് ലഭിക്കുക. പോളിമര്‍ പദാര്‍ഥങ്ങളോടുള്ള കാന്‍സര്‍ കോശങ്ങളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി ജസ്ന നടത്തിയ പഠനം മനുഷ്യശരീരത്തില്‍ കാന്‍സര്‍ കോശങ്ങളെ മുന്‍കൂട്ടി കണ്ടെത്താനുള്ള സാധ്യതകളെ സഹായിക്കുന്നതാണ്.

തൊടുപുഴ എന്‍ജിനീയറിങ് കോളജില്‍നിന്ന് പോളിമര്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്കും കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാല കാമ്ബസില്‍നിന്ന് പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്നോളജിയില്‍ എം.ടെക്കും നേടിയ ജസ്ന രണ്ടുവര്‍ഷം അബൂദബി ഖലീഫ യൂനിവേഴ്സിറ്റിയിലും ഖത്തര്‍ യൂനിവേഴ്സിറ്റിയിലും കെമിക്കല്‍ എന്‍ജിനീയറിങ് വകുപ്പില്‍ റിസര്‍ച് അസിസ്റ്റന്‍റായിരുന്നു.

2018 ഡിസംബറിലാണ് സ്കോളര്‍ഷിപ് നേടി ഗവേഷണത്തിന് ന്യൂസിലന്‍ഡില്‍ എത്തുന്നത്. അഞ്ചുവര്‍ഷമായി ഭര്‍ത്താവ് പത്തപ്പിരിയം അമ്ബാഴത്തിങ്ങല്‍ മുഹമ്മദ് നൈസാമിനൊപ്പം ന്യൂസിലന്‍ഡിലാണ് താമസം. ബേപ്പൂര്‍ അരക്കിണറിലെ ഇല്ലിക്കല്‍ അഷ്റഫ്ജമീല ദമ്ബതികളുടെ മകളാണ്. മക്കള്‍ :സാറ, നോറ

 

Related Articles

Back to top button