IndiaLatest

ഏകീകൃത റിസര്‍വേഷന്‍ സംവിധാനവുമായി എയര്‍ ഇന്ത്യ എക്സ്പ്രസും എയര്‍ ഏഷ്യയും

“Manju”

വിമാനയാത്രകള്‍ക്ക് ഏകീകൃത റിസര്‍വേഷന്‍ സംവിധാനം നടപ്പാക്കാനൊരുങ്ങി പ്രമുഖ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ എക്സ്പ്രസും എയര്‍ ഏഷ്യയും. എയര്‍ ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇരുകമ്പനികളും പുതിയ സംവിധാനം നടപ്പാക്കുന്നത്. ഇതോടെ, യാത്രക്കാര്‍ക്ക് ഒരു വെബ്സൈറ്റ് മുഖാന്തരം രണ്ട് വിമാനക്കമ്പനികളുടെയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നതാണ്.

യാത്രക്കാര്‍ക്ക് airindiaexpress.com എന്ന ഏകീകൃത വെബ്സൈറ്റ് മുഖാന്തരം ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാവുന്നതാണ്. ഇതിന് പുറമേ, സമൂഹ മാധ്യമ അക്കൗണ്ട്, കസ്റ്റമര്‍ സപ്പോര്‍ട്ട് എന്നിവയും നിലവില്‍ വന്നിട്ടുണ്ട്. അഞ്ച് മാസങ്ങള്‍ക്ക് മുമ്ബാണ് എയര്‍ ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യ എക്സ്പ്രസ് പൂര്‍ണമായും ഏറ്റെടുത്തത്. കൂടാതെ, മൂന്ന് മാസം മുന്‍പ് ഇരുകമ്പനികളെയും ഒരു സിഇഒയുടെ കീഴിലാക്കുകയും ചെയ്തിട്ടുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് 14 വിദേശ നഗരങ്ങളിലേക്കും, 19 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. അതേസമയം, എയര്‍ ഏഷ്യ ഇന്ത്യ രാജ്യത്തെ 19 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

Related Articles

Back to top button