InternationalLatest

പ്രധാനമന്ത്രി കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തി

“Manju”

അമേരിക്ക: യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി വാഷിംഗ്ടണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. അമേരിക്കയുടെ പ്രധാന പങ്കാളി ഇന്ത്യയെന്ന് കമല ഹാരിസ് പറഞ്ഞു. ഇന്ത്യ വാക്സീന്‍ കയറ്റുമതി പുനരാരംഭിച്ച തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു. ഇന്ത്യ അമേരിക്ക ബന്ധത്തിന് വലിയ പുരോഗതി കൈവരിക്കാനായെന്ന് ഇരു നേതാക്കളും പറഞ്ഞു. വന്‍കിട കമ്പനികളുമായുള്ള ചര്‍ച്ചയില്‍ ഫൈവ് ജി സേവനമടക്കം വിഷയമായി. ഇന്ന് മോദി പ്രസിഡന്റ് ബൈഡനുമായി വൈകിട്ട് കൂടിക്കാഴ്ച്ച നടത്തും.

Related Articles

Back to top button