IndiaLatest

ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം അടച്ചിടും

“Manju”

ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് റണ്‍വേകള്‍ താല്‍ക്കാലികമായി അടച്ചിടുന്നു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മെയ് രണ്ടിനാണ് റണ്‍വേ അടച്ചിടുക. രാവിലെ 11:00 മണി മുതല്‍ 5:00 മണി വരെ ആറ് മണിക്കൂര്‍ നേരത്തേക്കാണ് റണ്‍വേ താല്‍ക്കാലികമായി അടച്ചിടുകയെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വൈകിട്ട് 5:00 മണിക്ക് ശേഷം സാധാരണ പ്രവൃത്തി ദിവസം പോലെ തന്നെ റണ്‍വേ പ്രവര്‍ത്തിക്കുന്നതാണ്. അതേസമയം, അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെങ്കിലും, വിമാനങ്ങള്‍ റദ്ദ് ചെയ്യില്ലെന്ന് അറിയിച്ചിട്ടുണ്ട്. സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന മുംബൈ വിമാനത്താവളം പുറത്തുവിട്ടിട്ടുണ്ട്.

മഴക്കാലം വരുന്നതിനാല്‍ റണ്‍വേകളുടെയും, അനുബന്ധ സൗകര്യങ്ങളുടെയും, അറ്റകുറ്റപ്പണികള്‍ നടത്തുകയും റണ്‍വേയുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിന്റെയും ഭാഗമായാണ് ആറ് മണിക്കൂര്‍ റണ്‍വേ അടച്ചിടുന്നത്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനോടൊപ്പം തന്നെ വിദഗ്ധസമിതി അംഗങ്ങള്‍ റണ്‍വേയില്‍ മൈക്രോടോക്സ്ചര്‍, മൈക്രോടെക്സ്ചര്‍ എന്നിവയില്‍ തേയ്മാനം ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ സിംഗിള്‍ റണ്‍വേ വിമാനത്താവളങ്ങളില്‍ ഒന്നാണ് മുംബൈ വിമാനത്താവളം.

Related Articles

Back to top button