KeralaLatest

നമ്പ്യാര്‍കുന്നില്‍ ദീപങ്ങള്‍ തെളിഞ്ഞു; ഭക്തിയുടെ നിറവില്‍ ദീപപ്രദക്ഷിണം

“Manju”
നമ്പ്യാര്‍കുന്നില്‍ ദീപങ്ങള്‍ തെളിഞ്ഞു;
ശാന്തിഗിരിയില്‍ ഭക്തിയുടെ നിറവില്‍ ദീപപ്രദക്ഷിണം

സുല്‍ത്താന്‍ ബത്തേരി ‍: ഭക്തിയുടെ നിറവില്‍ നമ്പ്യാര്‍കുന്നിലെ ശാന്തിഗിരി ‍ ആശ്രമത്തില്‍ ദീപപ്രദക്ഷിണം നടന്നു. പ്രതിഷ്ഠാപൂര്‍ത്തീകരണത്തോടനുബന്ധിച്ച് വൈകുന്നേരം ആറിനാണ് ദീപപ്രദക്ഷിണം നടന്നത്. പ്രാര്‍ത്ഥനാലയത്തില്‍ നിന്നും ആരംഭിച്ച് ആദിപര്‍ണ്ണശാല വഴി ആശ്രമസമുച്ചയം വലംവെച്ച് സ്പിരിച്വല്‍ സോണിലെത്തി ഗുരുപാദങ്ങളില്‍ സമര്‍പ്പിച്ചു.

പ്രദക്ഷിണ വേളയില്‍ ആയിരം കണ്ഠങ്ങളില്‍ നിന്നും ഗുരുമന്ത്രാക്ഷരങ്ങള്‍ അന്തരീക്ഷത്തില്‍ ലയിച്ചുകൊണ്ടിരുന്നു. പരിസരമാകെ സുഗന്ധപൂരിതമായി. ആശ്രമവീഥിയില്‍ നൂറുകണക്കിന് ഭക്തര്‍ കൈത്തലത്തില്‍ ദീപങ്ങള്‍ ഏന്തി നിരന്നപ്പോള്‍ പകലുംരാവും ലയിച്ചുചേരുന്ന സന്ധ്യയില്‍ നമ്പ്യാര്‍കുന്ന് ദീപപ്രഭയാല്‍ നിറഞ്ഞു.

നമ്പ്യാര്‍കുന്നില്‍ ദീപങ്ങള്‍ തെളിഞ്ഞു;
ശാന്തിഗിരിയില്‍ ഭക്തിയുടെ നിറവില്‍ ദീപപ്രദക്ഷിണം

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയാണ് ദീപപ്രദക്ഷിണത്തെ നയിച്ചത്. അഖണഡനാമത്തോടൊപ്പം പഞ്ചവാദ്യ നാദസ്വര മേളങ്ങളും അന്തരീക്ഷത്തില്‍ ലയിച്ചുകൊണ്ടിരുന്നു. ഗോത്രവിഭാഗത്തിലെ ഊരുകളില്‍ നിന്നും നിരവധി പേരാണ് വ്യത്യസ്തമായ ദീപക്കാഴ്ച നുകരാന്‍ ആശ്രമത്തിലെത്തിയത്.

Related Articles

Back to top button