KeralaLatestNature

ഇനി ആലപ്പു‍ഴയൊന്നു കറങ്ങാം..

“Manju”

കായലോര വിനോദ സഞ്ചാരത്തിന്റെയും കയര്‍ വ്യവസായത്തിന്റെയും പേരില്‍ വിനോദ സഞ്ചാരികളുടെ മനസ്സില്‍ ഇടം നേടിയ സ്ഥലമാണ് ആലപ്പു‍ഴ.
ആലപ്പുഴ. വള്ളംകളിയാണ് ആലപ്പുഴക്കാരുടെ പ്രധാന വിനോദം. ആലപ്പുഴയില്‍ പ്രധാനമായി കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് ഒന്ന് നോക്കിയാലോ :

മാരാരി ബീച്ച്‌ : ആലപ്പുഴയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലത്തിലാണ് ഈ ബീച്ച്‌ സ്ഥിതി ചെയ്യുന്നത്. നാഷണല്‍ ജിയോഗ്രാഫിക്‌ സര്‍വെ അനുസരിച്ച്‌ കേരളത്തിലെ ഏറ്റവും മികച്ച അഞ്ച് ഹമ്മോക് ബീച്ചുകളില്‍ ഒന്നായി ഇതിനെ വിലയിരുത്തിട്ടുണ്ട്.

അമ്പലപ്പുഴ : ആലപ്പുഴയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് അമ്പലപ്പുഴ സ്ഥിതി ചെയുന്നത്, കയര്‍ വ്യവസായമാണ് ഇവിടെയുള്ളവരുടെ പ്രധാന തൊഴില്‍. കേരളത്തിലെ പ്രധാനപ്പെട്ട 3 കൃഷ്ണക്ഷേത്രങ്ങളില്‍ ഒന്നാണ് അമ്പലപ്പുഴ. . ഡി 1547 –ല്‍ ചെമ്പകശ്ശേരി ദേവനാരായന്‍ രാജാവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ പാല്‍പ്പായസം എല്ലാവര്‍ക്കും പരിചിതമായിരിക്കും. ഒട്ടേറെപ്പേരാണ് എവിടെ സന്ദര്‍ശിക്കാനും പാല്‍പ്പായസം നുകരാനുമെത്തുന്നത്.

പാതിരാമണല്‍ : വേമ്പനാട് കായലിലുള്ള ഒരു ചെറിയ ദ്വീപാണിത്. ഒരുപാട് ദേശാടനപക്ഷികളുടെ ഒരു വാസസ്ഥലം കൂടിയാണിവിടം. കുമരകത്തിനും തണ്ണീര്‍മുക്കം ബണ്ടിനും ഇടയില്‍ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

കുട്ടനാട് : ആലപ്പുഴയില്‍ പ്രധാനമായ ഒരു വിനോദ കേന്ദ്രമാണ് കുട്ടനാട്. കേരളത്തിന്റെ നെല്ലറയാണ് കുട്ടനാട്. സമുദ്രനിരപ്പില്‍ നിന്നും 500 .കി.മി ഓളം താഴ്ചയില്‍ ആണ് കുട്ടനാട് സ്ഥിതിചെയുന്നത്.

ചമ്പക്കുളം : കുട്ടനാടന്‍ മേഖലയില്‍ പെട്ടൊരു ഭൂപ്രദേശമാണ് ചമ്പക്കുളം. ഇവിടുത്തെ പ്രധാന ഉത്സവമാണ് ചമ്പക്കുളം മൂലം വള്ളംകളി, നടുഭാഗം, കൊണ്ടാക്കല്‍ തുടങ്ങിയ സ്ഥലങ്ങള്‍ എവിടെയാണ് . നെടുമുടി പഞ്ചായത്തിലെ ഒരു പ്രധാനമായ പ്രേദേശമാണിത്.

പുന്നമട കായല്‍ : വേമ്പനാട് കായലിലിന്റെ ഒരു ഭാഗമാണ് പുന്നമട കായല്‍. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത് ഇവിടെയാണ്. വിദേശികളടക്കം ധാരാളം പേരെ ആകര്‍ഷിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണിത്. തിരിച്ചു മടങ്ങാന്‍ കഴിയാത്തവണ്ണം ആലപ്പുഴ നമ്മുടെ മനസ്സില്‍ ഒരു സ്ഥാനം പിടിച്ചിരിക്കും.

Related Articles

Back to top button