KeralaLatestNature

കെഎസ്‌ആര്‍ടിസിയില്‍ കിടിലന്‍ യാത്രകള്‍, കുറഞ്ഞ നിരക്കില്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം

“Manju”

വളരെ കുറഞ്ഞ നിരക്കില്‍ യാത്ര പോവുക എന്നത് ഇന്നത്തെ കാലത്ത് നടക്കുന്ന ഒരു സംഗതിയല്ല. യാത്രാ ചിലവും ഭക്ഷണവും താമസവും കൂടിയാകുമ്ബോള്‍ നല്ലൊരു തുക പോക്കറ്റില്‍ നിന്നങ്ങുമാറും.

അവധിക്കാലം തിരുവല്ല കെഎസ്‌ആര്‍ടിസിക്കൊപ്പം : ഈ ഏപ്രില്‍ മാസത്തില്‍ ഏകദിന യാത്രകളും രണ്ടും മൂന്നും ദിവസം നീണ്ടു നില്‍ക്കുന്ന യാത്രകളും വരെ ഇവിടെ നിന്നും ഒരുക്കിയിട്ടുണ്ട്. ഓരോ യാത്രകളുടെയും ടിക്കറ്റ് നിരക്കും ബുക്കിങ്ങും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാം

തിരുവല്ലപൊന്മുടി യാത്ര : തിരുവല്ലയില്‍ നിന്നും തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയിലേക്കാണ് ഈ മാസത്തെ ആദ്യ യാത്ര. ഏപ്രില്‍ എട്ടാം തിയതി പോകുന്ന ഈ പാക്കേജില്‍ ഒരാള്‍ക്കുള്ള ചിലവ് 1000/- രൂപയാണ്. പ്രവേശന ഫീസ് ഉള്‍പ്പെടെയുള്ള പാക്കേജാണിത്.

തിരുവല്ലഗവി യാത്ര : കെഎസ്‌ആര്‍ടിസിയുടെ ഏറ്റവും ജനപ്രിയ റൂട്ടാണ് ഗവിയുടേത്. മൂന്നു സോണുകളില്‍ നിന്നും ഇവിടേക്ക് ദിവസേന ടൂറുകള് നടത്തുന്നു. തിരുവല്ലയില്‍ നിന്നും ഗവിയിലേക്ക് ഏപ്രില്‍ മാസത്തില്‍ മൂന്ന് ട്രിപ്പുകളാണുള്ളത്. ഏപ്രില്‍ 10,19,30 തിയതികളിലാണ് യാത്രകള്‍. മൂഴിയാര്‍ ഡാം, കക്കി ഡാം, ആനത്തോട് ഡാം. പമ്ബാ ഡാം, ഗവി ഡാം എന്നീ അണക്കെട്ടുകളുടെ കാഴ്ചയും കാടിനുള്ളിലൂടെയുള്ള സഞ്ചാരവും ബോട്ടിങ്ങും ആണ് ഗവി യാത്രയുടെ പ്രത്യേകത. എന്‍ട്രി ഫീസ്, ബോട്ടിങ്, ഉച്ചഭക്ഷണം, എന്നിവ ഉള്‍പ്പെടെ ഒരാള്‍ക്ക് 1500 രൂപയാണ് നിരക്ക്

തിരുവല്ലമൂന്നാര്‍ യാത്ര : രണ്ടു ദിവസത്തെ മൂന്നാര്‍ യാത്രയും സഞ്ചാരികള്‍ക്ക് പരീക്ഷിക്കുവാന്‍ പറ്റിയ ഒന്നാണ്. മൂന്നാര്‍ ടീ മ്യൂസിയം, കുണ്ടള ഡാം, എക്കോ പോയിന്‍റ്, മാട്ടുപ്പെട്ടി, ഫോട്ടോ പോയിന്‍റ്, കാന്തല്ലൂര്‍, മറയൂര്‍, പെരുമല, ആപ്പിള്‍ സ്റ്റേഷന്‍, മൂന്നാര്‍ പാര്‍ക്ക് എന്നിവിങ്ങളാണ് രണ്ടു ദിവസം കൊണ്ടുകാണുന്നത്. യാത്രാ നിരക്ക് ഒരാള്‍ക്ക് 1690 രൂപ.

തിരുവല്ലഇടുക്കി യാത്ര : ഇടുക്കിയിലെ പ്രധാന കാഴ്ചകളിലേക്കും തിരുവല്ലയില്‍ നിന്നും യാത്ര നടത്തുന്നു. തൊടുപുഴ, തൊമ്മന്‍കുത്ത്, ആനചാടിക്കുത്ത്, ചെറുതോണി, ഇടുക്കി ആര്‍ച്ച്‌ ഡാം എന്നിവിടങ്ങളാണ് ഈ യാത്രയില്‍ സന്ദര്‍ശിക്കുന്നത്. ഏപ്രില് 9-ാം തിയതി പോകുന്ന ഈ യാത്രയ്ക്ക് 675 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.

തിരുവല്ലവയനാട് യാത്ര : 3 പകലും രണ്ട് രാത്രിയും നീണ്ടു നില്‍ക്കുന്ന തിരുവല്ലവയനാട് യാത്ര ഏപ്രില്‍ 21നാണ് നടത്തുന്നത്. എന്‍ ഊര് പൈതൃക ഗ്രാമം, എടക്കല്‍ ഗുഹ, ഹണി മ്യൂസിയം, ബാണാസുര സാഗര്‍ അണക്കെട്ട്, പഴശ്ശിരാജാ മ്യൂസിയം, ജൈന ക്ഷേത്രം, ഫാന്‍റം റോക്ക് തുടങ്ങിയ സ്ഥലങ്ങള്‍ ഈ യാത്രയില്‍ സന്ദര്‍ശിക്കും. 3900 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.

തീര്‍ത്ഥയാത്രകള്‍ : ഇതു കൂടാതെ തിരുവല്ലയില്‍ നിന്നും ഗുരുവായൂര്‍: ഏപ്രില്‍ 06, ആഴിമലഏപ്രില്‍ 23, അച്ചന്‍കോവില്‍ഏപ്രില്‍ 08, 16, 16മലയാറ്റൂര്‍ഏപ്രില്‍ 14, 15 എന്നീ തിയതികളില്‍ തീര്‍ത്ഥയാത്രകളും സംഘടിപ്പിക്കുന്നു. യാത്രകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9744348037, 9074035832, 6238302403,9961072744, 9745322009 എന്നീ നമ്ബറുകളില്‌ ബന്ധപ്പെടാം.

 

Related Articles

Back to top button