KeralaLatest

കേരള കേന്ദ്ര സര്‍വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് പിടി ഉഷയ്ക്ക്

“Manju”

കാസര്‍കോട്; കേരള കേന്ദ്ര സര്‍വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് സ്വന്തമാക്കി ഇന്ത്യന്‍ കായികലോകത്തെ അതുല്യപ്രതിഭ പിടി ഉഷ. കാസര്‍കോട് പെരിയ ക്യാമ്പസിലെ സബര്‍മതി
ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്‌ വെങ്കടേശ്വര്‍ലു ഹോണററി ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചു. പിടി ഉഷ രാജ്യത്തിന്റെ അഭിമാനമാണെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. രാജ്യത്തിന് മാതൃകയാകുന്നവരെ ആദരിക്കുകയെന്നത് സര്‍വകലാശാലയുടെ കര്‍ത്തവ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം പകരുന്നതാണ് പിടി ഉ,യുടെ ജീവിതവും നേട്ടങ്ങളുമെന്നും അദ്ദേഹം പരിപാടിയില്‍ പറഞ്ഞു.

ലോസാഞ്ചലസ് ഒളിംപിക്‌സില്‍ സെക്കന്റിന്റെ നൂറിലൊരംശത്തിന് മെഡല്‍ നഷ്ടമായതിന്റെ വേദനകള്‍ വിവരിച്ചുകൊണ്ടാണ് പിടി ഉഷ പ്രസംഗം ആരംഭിച്ചത്. ഏറെ വൈകാരികമായിരുന്നു അവരുടെ പ്രസംഗം. ‘കൈയെത്തുംദൂരെ നഷ്ടപ്പെട്ട ഒളിംപിക്‌സ് മെഡല്‍ രാജ്യത്തിനായി നേടിയെടുക്കുന്നതിനുള്ള പേരാട്ടത്തിലാണ് ഞാന്‍. ഇതിന് ലക്ഷക്കണക്കിന് ആളുകളുടെ പ്രാര്‍ത്ഥനയുണ്ട്. ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചാല്‍ ഒരിക്കല്‍ അത് യാഥാര്‍ത്ഥ്യാമാകും. അവരവരിലുള്ള വിശ്വാസമാണ് ആദ്യം വേണ്ടത്‘. കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും ഉഷ സ്‌കൂള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും പിടി ഉഷ വിവരിച്ചു.

ഡീന്‍ അക്കാജമിക് പ്രൊഫ. അമൃത് ജി കുമാര്‍, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, രജിസ്ട്രാര്‍ ഡോ.എം മുരളീധരന്‍, വകുപ്പ് അദ്ധ്യക്ഷന്മാര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ തുടങ്ങി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. കായിക മേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് കേരള കേന്ദ്ര സര്‍വകലാശാല ഹോണററി ഡോക്ടറേറ്റ് നല്‍കിയത്.

Related Articles

Back to top button