IndiaLatest

ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടിത്തം

“Manju”

ഷിംല: ഹിമാചല്‍പ്രദേശ് ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. ആശുപത്രിയുടെ പുതുതായി നിര്‍മ്മിച്ച ഒപിഡി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. ബ്ലോക്കിന് സമീപമുള്ള തട്ടുകടയിലാണ് തീപിടിത്തം ഉണ്ടായതെന്നും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ അഗ്‌നിശമന സേനാംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അഗ്‌നി ശമനസേന സ്ഥിതിഗതികള്‍ വിലയിരുത്തി വരുകയാണ്. തീ ഇതുവരെയും പൂര്‍ണമായി അണയ്‌ക്കാന്‍ സാധിച്ചിട്ടില്ല. ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടിത്തത്തിന് കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles

Back to top button