KeralaLatestMotivation

പൊരുതി നേടിയ സ്വപ്നം ; ലുഖ്മാന്‍ ഡോക്ടറായി

“Manju”

ദുരിതങ്ങളിൽ തളർന്നില്ല : ലുഖ്മാൻ ഒടുവിൽ ഡോക്ടറായി, Alappuzha,Alappuzha  News,ആലപ്പുഴ വാർത്തകൾ,Alappuzha District News,Alleppey News Today

ആലപ്പുഴ: പത്രവും പാലും വിറ്റ് നടക്കുമ്പോഴും ലുഖ്മാന്റെ മനസ്സുനിറയെ ആ വലിയ സ്വപ്നമായിരുന്നു. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും അവന്‍ അത് വിടാതെ പിന്തുടര്‍ന്നു. അമ്പലപ്പുഴ കോമന കിഴക്കേവൈമ്പാല വീട്ടില്‍ കൂലിപ്പണിക്കാരനായ നൂറുദ്ദീന്റെ മകന്‍ ലുഖ്മാന്‍ ഡോ. ലുഖ്മാന്‍ ആയത് പ്രേചാദനാത്മകമായ ഒരു കഥ കൂടിയാണ്. പത്രം കൊടുത്തും പാല്‍ വിറ്റുമായിരുന്നു പഠനത്തിന് പണം കണ്ടെത്തിയത്. ലുഖ്മാന്റെ ചെറുപ്പം മുതല്‍ ഉമ്മ കണ്ട സ്വപ്നം കൂടിയാണ് ഈ മിടുക്കന്‍ സാക്ഷാത്കരിച്ചത്. മഹനീയ നിമിഷത്തിന്, കണ്ണുനിറഞ്ഞ് സാക്ഷ്യം വഹിക്കാന്‍ പിതാവ് നൂറുദ്ദീനും മാതാവ് പാരിസയും അടങ്ങുന്ന കുടുംബവും ഹുബ്ലിയില്‍ എത്തിയിരുന്നു.

ഇരുചക്ര വാഹനത്തില്‍ ആളുകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ചരക്കുകള്‍ എത്തിച്ചാണ് പിതാവ് നൂറുദ്ദീന്‍ കുടുംബം പുലര്‍ത്തുന്നത്. മാതാവ് തൊഴിലുറപ്പ് തൊഴിലാളിയാണ്. വര്‍ഷങ്ങളായി പശുവളര്‍ത്തി, വീടുകളില്‍ പാല്‍ നേരിട്ട് എത്തിക്കുന്ന ജോലിയും ഇവര്‍ ചെയ്യുന്നു. കാക്കാഴത്തും അമ്പലപ്പുഴയിലെ കുഞ്ചുപിള്ള ഹൈസ്‌കൂളിലുമായിരുന്നു ലുഖ്മാന്റെ പഠനം. പ്ലസ് ടുവിന് 1200ല്‍ 1200 മാര്‍ക്കും നേടി.

വീട്ടിലുള്ളപ്പോഴൊക്കെ മാതാപിതാക്കളെ സഹായിക്കാന്‍ മുന്നില്‍ തന്നെയുണ്ടാകുമായിരുന്നു. പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിച്ചറിഞ്ഞ് വളര്‍ന്ന ലുഖ്മാന്‍ ഇനി നാടിനും വീടിനും തണലാകും. കുട്ടിക്കാലത്ത് മനസ്സില്‍ മുളച്ച ആഗ്രഹമാണ്, വീട്ടില്‍ ഇതിനുള്ള സാഹചര്യങ്ങള്‍ ഇല്ലാതിരുന്നിട്ടും നേടിയെടുക്കാനായതെന്ന് ലുഖ്മാന്‍ പറഞ്ഞു. അല്ലാഹുവിന്റെ അനുഗ്രഹമാണ് എല്ലാത്തിലും വലുത്ലുഖ്മാന്‍ പറയുന്നു. സത്താര്‍, നൗഫില എന്നിവരാണ് സഹോദരങ്ങള്‍.

 

Related Articles

Back to top button