KeralaLatestSanthigiri NewsThiruvananthapuram

നവഒലി ജ്യോതിര്‍ദിനം 24 ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി

“Manju”

തിരുവനന്തപുരം: ശാന്തിഗിരിയില്‍ നവഒലി ജ്യോതിര്‍ദിനം 24 സര്‍വ്വമംഗളസുദിനം ആഘോഷങ്ങള്‍ക്ക് തുടക്കമായി. 1999 മെയ് 6 ന് നവജ്യോതിശ്രീ കരുണാകരഗുരു ആദിസങ്കല്പത്തില്‍ ലയിച്ച ദിവസം ശാന്തിഗിരി പരമ്പര നവഒലി ജ്യോതിര്‍ദിനമായി ആഘോഷിക്കുന്നു. ഈ സുദിനത്തില്‍ പങ്കെടുക്കുവാന്‍ നിരവധി ഗുരുഭക്തരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആശ്രമത്തിലെത്തിച്ചേര്‍ന്നിരിക്കുന്നത്. രാവിലെ 5 ന്റെ ആരാധനയ്ക്കുശേഷം ഗുരുധര്‍മ്മപ്രകാശസഭ അംഗങ്ങളും മറ്റ് നിയുക്തരായ ഗുരുഭക്തരും ഗുരുസന്നിധിയില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു. 6.00 മണിയുടെ ആരാധനയ്ക്കുശേ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ധ്വജം ഉയര്‍ത്തിക്കൊണ്ട് നവഒലി ജ്യോതിര്‍ദിനം സര്‍വ്വമംഗളസുദിനം ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് 7.00 മണിക്ക് ആരംഭിക്കുന്ന പുഷ്പസമര്‍പ്പണത്തിനു ശേഷം 10.00 മണിക്ക് ശാന്തിഗിരിയില്‍ നവഒലി ജ്യോതിര്‍ദിനം 24 സമ്മേളനം നടക്കും. ഉച്ചയ്ക്ക് 2.30 മണിക്ക് സമാപന സമ്മളനവും തുടര്‍ന്ന് വൈകിട്ട് 6.00 മണിയ്ക്ക് ആശ്രമ സമുച്ചയത്തെ വലം വച്ച്കൊണ്ട് ദീപപ്രദക്ഷിണവും നടക്കും.

Related Articles

Back to top button