KeralaLatestSanthigiri NewsThiruvananthapuram

അനുഭവമാണ് ഗുരു: ഡോ.മാത്യൂസ് മാര്‍ പോളി കാര്‍പ്പസ്

“Manju”

പോത്തന്‍കോട് (തിരുവനന്തപുരം): ഗുരു എന്നത് ഏറ്റവും വലിയ അനുഭവമാണെന്നും. മതത്തിന്റെ കണ്ണുകളിലൂടെ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ മതാതീതമായ ഒരു സ്ഥാപനം ഉയര്‍ന്നു നില്‍ക്കുന്നത് വളരെ പ്രശംസനീയമാണെന്നും മലങ്കര സഭ തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ. മാത്യൂസ് മാര്‍ പോളി കാര്‍പ്പസ്. ശാന്തിഗിരിയില്‍ നവഒലി ജ്യോതിര്‍ദിനം 24 സര്‍വ്വമംഗളസുദിനം ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നവഒലി ജ്യോതിര്‍ദിനം ഒരു പുണ്യദിനമാണ്. ഗുരുവിന്റെ ജീവചരിത്രത്തില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞത് നല്ല മഹത്തായ ജീവിതത്തിന്റെ ഉടമയായിരുന്നു ഗുരു എന്നതാണ്. ലോകത്തിന് മുഴുവന്‍ പ്രകാശം പരത്തുന്ന വിളക്കായി ഗുരു നിലകൊണ്ടു. മതാതീതമായ ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഗുരുവിന് കഴിഞ്ഞു. ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നടത്തുന്നപ്രവര്‍ത്തനങ്ങള്‍ ഇനിയും ലോകമാസകലം പടര്‍ന്നു പന്തലിക്കട്ടെ എന്ന് ആശംസിക്കുന്നു. പ്രതിനിധി സമ്മേളനം മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. കണ്‍ട്രോള്‍കമ്മിറ്റിയംഗവും മുന്‍ എം.പി.യുമായിരുന്ന പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.

Related Articles

Back to top button