KeralaLatestSanthigiri NewsThiruvananthapuram

ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ദര്‍ശനം അനുകമ്പ: സ്വാമി അസംഗാനന്ദഗിരി

“Manju”

പോത്തന്‍കോട് (തിരുവനന്തപുരം): നവജ്യോതി ശ്രീകരുണാകരഗുരു ശിവഗിരി ആശ്രമത്തിന്റെ ഭാഗമായി ഏറെക്കാലം നിലകൊള്ളുകയും പിന്നീട് സ്വതന്ത്രമായ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ക്കൂടി ലോക ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ദർശനം അനുകമ്പ തന്നെയാണ് മറ്റുള്ളവരുടെ വേദന സ്വന്തം വേദനയാകുമ്പോഴാണ് അനുകമ്പയുണ്ടാകുന്നത്. നമ്മുടെ ഉള്ളിൽ മറ്റുള്ളവരോട് സ്നേഹം ഉണ്ടാകണം അത് ഇല്ലാതെ ആകുന്ന ഈ കാലഘട്ടത്തിൽ അനുകമ്പയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും ഒക്കെ മഹിതമായ ദർശനം നമുക്ക് ഒരുമിച്ച് ഈ നവഒലിജ്യോതിര്‍ദിനത്തില്‍ ലോകത്തിന് കൈമാറാം. എല്ലാ മനുഷ്യരുടെ മനസ്സിലും കുടികൊള്ളുന്നത് ഒരേ ഒരു ആത്മ ചൈതന്യമാണ്. സ്നേഹവും അനുകമ്പയും ഇല്ലാതാകുന്ന ഈ കാലഘട്ടത്തില്‍ കൂട്ടായ്മയോടെയുള്ള ആശ്രമത്തിന്റെ പ്രവര്‍ത്തനം ജനശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്.

Related Articles

Back to top button