InternationalLatest

ഇനി ഗുഡ്ബൈ: ഫുക്രു ടിക്ടോക്കിനോട് വിടപറഞ്ഞു

“Manju”

സിന്ധുമോള്‍ ആര്‍

ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനത്തെത്തുടര്‍ന്ന് പ്രശസ്ത ടിക്ടോക് താരം ഫുക്രു ടിക്ടോക്കിനോട് ഗുഡ് ബൈ പറഞ്ഞു. ടിക്ടോക്കിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു വിടവാങ്ങല്‍. ടിക്ടോക് നിരോധനത്തെക്കുറിച്ച്‌ ഫുക്രു എങ്ങനെ പ്രതികരിക്കുമെന്നുളള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതിനിടെയായിരുന്നു വിടവാങ്ങല്‍. രസകരമായ ഒരു വിഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച്‌ ടിക്ടോക്കിന് ‘ബൈ’ പറഞ്ഞാണ് ഫുക്രു ഇതിനോട് പ്രതികരിച്ചത്.

ചൈനീസ് സംഭാഷണത്തിന് മലയാളം സബ്ടൈറ്റില്‍ നല്‍കിയാണ് വിഡിയോ ഒരുക്കിയത്. ‘ചൈനീസ് ആപ്പുകള്‍ നിരോധിച്ചല്ലോ, എന്തേലും മിസ് ചെയ്യുമോ’ എന്ന ചോദ്യത്തിന് ‘ടിക്ടോക്, ചെറുതായിട്ട്’ എന്നായിരുന്നു ഫുക്രുവിന്റെ ഉത്തരം. പിന്നീട് തന്റെ തനത് ശൈലിയില്‍ ‘ബൈ’ പറയുകയായിരുന്നു. വീഡിയോയുടെ അവസാനം അദൃശ്യമായ നിരവധി തടസങ്ങള്‍ മറികടക്കാനും എളിയ പരിശ്രമത്തിലൂടെ നിങ്ങളെ രസിപ്പിക്കാനും ടിക്ടോക് ഞങ്ങളില്‍ ചിലരെ സഹായിച്ചു’ എന്ന് എഴുതിക്കാണിക്കുകയും ചെയ്യുന്നുണ്ട്.

ടിക്ടോക്കിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്കുയര്‍ന്ന ഫുക്രു എന്ന പേരിലറിയപ്പെടുന്ന കൊല്ലം സ്വദേശി കൃഷ്ണജീവിന് നിലവില്‍ 44 ലക്ഷം ഫോളോവേഴ്സാണുള്ളത്. ടിക്ടോക് വീഡിയോകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയിലും ഹ്രസ്വചിത്രങ്ങളിലും റിയാലിറ്റിഷോയിലും നിരവധി അവസരങ്ങള്‍ കൈവന്നു. ഒപ്പം നിരവധി ഉദ്ഘാടനങ്ങള്‍ക്കും ഫോട്ടോഷൂട്ടുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചു.
ഇന്നലെയാണ് രാജ്യത്ത് ഉപയോഗിക്കുന്ന ടിക്ടോക്, ഷെയര്‍ ഇറ്റ്, ഹെലോ തുടങ്ങിയ 59 ചൈനീസ് മൊബൈല്‍ ആപ്പുകളും ഗെയിമുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിലായിരുന്നു നിരോധനം.

Related Articles

Back to top button