ലോകത്തിലെ ഏറ്റവും പ്രായമുള്ള ആണ്‍ സിംഹം; ലൂങ്കിറ്റോയെ കൊന്നു!

നെയ്‌റോബി: ലോകത്തിലെ ഏറ്റവും പ്രായമുള്ള ആണ്‍ സിംഹത്തെ ഗോത്രവര്‍ഗക്കാര്‍ കൊന്നുവെന്ന് വെളിപ്പെടുത്തി വൈല്‍ഡ് ലൈഫ് സര്‍വീസ്.
ഇതുസംബന്ധിച്ച് അവര്‍ പ്രസ്താവന ഇറക്കി. 19 വയസുള്ള ലൂങ്കിറ്റോ എന്ന ആണ്‍ സിംഹത്തെയാണ് കൊലപ്പെടുത്തിയതെന്ന് കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസിന്റെ (കെഡബ്യുഎസ്) പ്രസ്താവനയില്‍ വ്യക്തമാക്കി.
വളര്‍ത്തു മൃഗങ്ങളുള്ള മേഖലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് സിംഹത്തെ വകവരുത്തിയത്. പ്രായം ഏറെയുള്ള സിംഹമായതിനാല്‍ ഇര തേടലിന് ബുദ്ധിമുട്ടായതോടെയാണ് ലൂങ്കിറ്റോ വളര്‍ത്തു മൃഗങ്ങളുള്ള മേഖലയിലേക്ക് കടന്നത്.
https://twitter.com/i/status/1517874855156359175
ആഫ്രിക്കന്‍ വിഭാഗത്തില്‍പ്പെടുന്ന സിംഹമാണ് ലൂങ്കിറ്റോ. വനപ്രദേശങ്ങളില്‍ ഇവയുടെ ആയുസ് 18 വയസ് വരെയാണ്. എന്നാല്‍ ലൂങ്കിറ്റോ ഇത് അതീവിച്ചു.
ഒരു ദശാബ്ദത്തോളം തന്റെ അതിര്‍ത്തി സംരക്ഷിച്ച സിംഹമെന്ന വിളിപ്പേരുണ്ട് ലൂങ്കിറ്റോയ്ക്ക്. കെഡബ്യുഎസാണ് ഈ വിശേഷണം നല്‍കിയത്.
2004ല്‍ ജനിച്ച ലൂങ്കിറ്റോ ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച സിംഹമാണ്. കെഡബ്യുഎസ് അധികൃതരാണ് മരണ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ കുറച്ചു കാലമായി കെനിയയില്‍ ജനവാസ മേഖലകളില്‍ വന്യമൃഗ ശല്യം കൂടുതലാണ്.