
സേലം (തമിഴ്നാട്) : സേലം മെയിന്‍ റോഡിലുള്ള ജി എൻ വി ഓഡിറ്റോറിയത്തിൽ പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ആയുര്‍വേദ ക്യാമ്പ് നടക്കുന്നു. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് മെഡിക്കല്‍ ക്യാമ്പ്. മെഡിക്കല്‍ ക്യാമ്പില്‍ ആയുര്‍വേദരംഗത്തെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്ന് നിര്‍ദ്ദേശിക്കും. തുടര്‍ചികിത്സയ്ക്കുള്ള സൗകര്യം നല്‍കുന്നതാണ്.
