IndiaKeralaLatest

ഒഎന്‍വി പുരസ്കാരം നിരസിച്ച് കവി വൈരമുത്തു

“Manju”

ചെന്നൈ: വിവാദമയാതിനെ തുടര്‍ന്ന് ഒഎന്‍വി പുരസ്കാരം നിരസിക്കുന്നുവെന്ന പ്രഖ്യാപനവുമായി തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്കാരത്തിന് തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അര്‍ഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. 3 ലക്ഷം രൂപയാണ് സമ്മാനത്തുക. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒന്നിടവിട്ട വര്‍ഷങ്ങളിലാണു പുരസ്കാരം നല്‍കുന്നത്. മീ ടൂ ആരോപണം ഉയര്‍ന്ന വൈരമുത്തുവിന് പുരസ്കാരം നല്‍കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.
ഇതിനെ തുടര്‍ന്ന് തീരുമാനം പുനഃപരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തു. അവാര്‍ഡ്‌ നിര്‍ണയ സമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം പുനഃപരിശോധിക്കുന്നതെന്നായിരുന്നു അറിയിപ്പ്.ഇതിനിടയിലാണ് പുരസ്കാരം വേണ്ടെന്ന് വെക്കുന്നതായി വൈരമുത്തു അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button