IndiaLatest

ഭാവിന പട്ടേലിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി : ടോക്കിയോ പാരാലിമ്പിക്‌സ് വനിതാ ടേബിള്‍ ടെന്നീസില്‍‍ രാജ്യത്തിന് വെള്ളി മെഡല്‍ സമ്മാനിച്ച ഭാവിന പട്ടേലിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഡല്‍ നേട്ടത്തിലൂടെ ഭാവിന ബെന്‍ പുതുചരിത്രം രചിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം കായിക താരത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്നത്.

രാജ്യത്തിന് മെഡല്‍ നേടിത്തന്നതിലൂടെ ഭാവിന ബെന്‍ ചരിത്രം രചിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. മെഡല്‍നേട്ടത്തിന് അഭിനന്ദനങ്ങള്‍. ഭാവിനയുടെ ജീവിതം പ്രചോദനം നല്‍കുന്നതും, ചെറുപ്പക്കാരെ സ്‌പോര്‍ട്‌സിലേക്ക് ആകര്‍ഷിക്കുന്നതുമാണ് – പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ഭാവിന സ്വന്തമാക്കിയത്. ഫൈനലില്‍ ചൈനീസ് താരമായ യിങ് ഷൂ വുമൊത്തായിരുന്നു മത്സരം. ലോക ഒന്നാം നമ്പര്‍ താരമാണ് യിങ് ഷൂ.

Related Articles

Back to top button