
ന്യൂഡല്‍ഹി: പശ്ചാത്യലോകത്തിന് മാതൃകയായി ഇന്ത്യന്‍ ചികിത്സ രീതികള്‍. ചില രോഗങ്ങള്‍ക്ക് ഒരേ സമയം അലോപ്പതിയും ആയൂര്‍വേദവും ഉപയോഗിച്ച് ചികിത്സ നടത്താനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കമാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇതിന്റെ ഭാഗമായി ആയുഷ് മന്ത്രാലയവും ഐസിഎംആറും കൈകോര്‍ക്കുകയാണ്.
അലോപ്പതിയും ആയൂര്‍വേദ മരുന്നും ഒരേ സമയം നല്‍കുന്നതിന്റെ പേരില്‍ രോഗിയില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നതിന് തെളിയ്‌ക്കാനായി മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തേണ്ടതുണ്ട്. ദശകങ്ങളായി മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തി അനുഭവ സമ്പത്തുള്ള ഐസിഎംആറിനെയാണ് ഈ ദൗത്യത്തിന് ക്ഷണിച്ചിരിക്കുന്നത്. ആയൂര്‍വേദത്തിന് പുറമേ അലോപ്പതി മരുന്നിനൊപ്പം യോഗ, സിദ്ധ, യുനാനി, ഹോമിയോപ്പതി എന്നീ ധാരകളെ കൂടി ഉപയോഗപ്പെടുത്തി രോഗികളില്‍ എന്ത് മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് ക്ലിനിക്കല്‍ പരീക്ഷണമാകും ഐസിഎംആര്‍ നടത്തുക.
വാതം, പ്രമേഹം, രക്തസമ്മര്‍ദ്ദം, വാര്‍ദ്ധക്യത്തെ തടയല്‍, ഹൃദ്രോഗം, മൂത്രസംബന്ധമായ രേഗം തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ മികച്ച ചികിത്സാ രീതികളുണ്ട്. എന്നാല്‍ ഇത് തെളിയ്‌ക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ശാസ്ത്ര ലോകത്ത് അവതരിപ്പിക്കുന്നതോടെ പാശ്ചാത്യലോകം ആയൂര്‍വേദ ചികിത്സാ രീതികളെ അംഗീകരിക്കും.
ഇന്ത്യയുടെ സ്വന്തം ആയൂര്‍വേദത്തെ ലോകത്തിന് മുന്‍പിലെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പരിശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. ആയൂര്‍വേദ മരുന്നുകളുടെ കയറ്റുമതിയില്‍ ഇന്ത്യ ഏറെ മുന്നിലാണ്. ഇതിനൊപ്പം യോദ, സിദ്ധ, യുനാനി ചികിത്സാരീതികളെയും ആഗോള തലത്തിലെത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.