
ന്യൂഡല്‍ഹി: വീണ്ടും അഭിമാന മുഹൂര്‍ത്തവുമായി ഇന്ത്യന്‍ നാവിക സേന. മിസൈല്‍ പ്രതിരോധ പടക്കപ്പല്‍ ഐ.എന്‍.എസ് മോര്‍മുഗാവില്‍ നിന്ന് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി നാവികസേന അറിയിച്ചു. നവീന ഗൈഡ് മിസൈല്‍ ഡിസ്‌ട്രോയറായ മോര്‍മുഗാവില്‍ നിന്നുള്ള ആദ്യ പരീക്ഷണം തന്നെ വിജയകരമായത് നിര്‍ണായക നേട്ടമായി കണക്കാക്കുന്നു.
ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി രാജ്യത്ത് നിര്‍മ്മിക്കപ്പെട്ട കപ്പലിന്റെയും മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെയും മികവ് വെളിവാക്കുന്ന പരീക്ഷണമാണ് നടന്നത്. ആത്മനിര്‍ഭര്‍ പദ്ധതിയുടെ മിന്നുന്ന ഉദാഹരണമാണ് പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ കപ്പലും ആയുധങ്ങളുമെന്ന് നാവിക സേന ട്വീറ്റ് ചെയ്തു.