ArticleLatest

ഇ.എം. ഫോസ്റ്റര്‍ വിടപറഞ്ഞിട്ട് അരനൂറ്റാണ്ട്

“Manju”

ലോകപ്രശസ്ത ഇംഗ്ളീഷ് നോവലിസ്റ്റായ ഇ.എം. ഫോസ്റ്റര്‍ എന്ന എഡ്വേര്‍ഡ് മോര്‍ഗന്‍ ഫോസ്റ്റര്‍ നോവല്‍ സാഹിത്യ ലോകത്ത് തനതായ ശൈലി സൃഷ്ടിച്ച വ്യക്തിയാണ്.മതേതരത്തത്തിലൂന്നിയ മാനുഷികഭാവം അദ്ദേഹത്തിന്‍റെ രചനകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇ.എം.ഫോസ്റ്റർ ബ്രിട്ടീഷ്‌ ഭരണ കാലത്തേ ഇന്ത്യയെ ആസ്പദമാക്കി എഴുതിയ നോവലാണ് ‘എ പാസേജ് ടു ഇന്ത്യ’,ഇന്ത്യയെക്കുറിച്ചുള്ള മികച്ച നോവലായി അത് മാറി.1879 ജനുവരി ഒന്നിന് ജനിച്ച അദ്ദേഹം 1970 ജൂണ്‍ ഏഴിനാണ് മരിച്ചത്.അദ്ദേഹം അന്തരിച്ചിട്ട് ഇന്നലെ 50 കൊല്ലം പിന്നിട്ടു

ലൈംഗികതയെക്കുറിച്ച് തനിക്കുള്ള കാഴ്ചപ്പാടുകള്‍ നോവലുകളിലൂടെ അവതരിപ്പിച്ചാണ് ഫോസ്റ്റര്‍ സാഹിത്യരംഗത്ത് പുതിയൊരു മാനം സൃഷ്ടിച്ചത്.ഫോസ്റ്ററിന്‍റെ സാഹിത്യ രചനകളില്‍ ലൈംഗികതയുടെ രൂപം ആണ്‍-പെണ്‍ ലൈംഗികതയില്‍ നിന്നും സ്വവര്‍ഗ്ഗ രതിയിലേക്ക് മാറുന്നതായി കാണാം.

എഡ്വേര്‍ഡ് കാര്‍പെന്‍റര്‍ എന്ന സുഹൃത്ത് തന്‍റെ മുതുകില്‍ വികാരനിര്‍ഭരമായി തലോടിയതാണ് പ്രശസ്ത നോവലായ മൗറീസിന്‍റെ രചനയിലേക്ക് അദ്ദേഹത്തെ നയിച്ചത്. ഈ പുസ്തകം തന്നെയാണ് അദ്ദേഹം പിന്നീട് പുനര്‍രചന നടത്തിയത്.

അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് മൗറീസ് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളുടെ ഇടയില്‍ മാത്രമേ പ്രചരിച്ചിരുന്നുള്ളൂ. പിന്നീട് 1971ലാണ് പുറംലോകം മൗറീസിനെക്കുറിച്ച് അറിയുന്നത്. 1987 ല്‍ മര്‍ച്ചെന്‍റും ഐവറിയും ഇതിനെ സിനിമയാക്കി.

ലോംഗസ്റ്റ് ജേര്‍ണി, ഹോവാര്‍ഡ്സ് എന്‍ഡ് , എ പാസ്സേജ് ടു ഇന്ത്യ, മൗറീസ്.ദ സെലസ്റ്റിയല്‍ ഓംനി ബസ്, ദ ഇറ്റേണല്‍ മൂമെന്‍റ്, ദ സ്റ്റോറി ഓഫ് എ പാനിക് (ചെറുകഥകള്‍)പ്ളസന്‍റ് ലാന്‍റ്, ലിബര്‍ട്ടോ, ബില്ലി ബൂഡ്.(നാടകങ്ങള്‍ ) എന്നിവയാണ് പ്രധാന കൃതികൾ

അസീസ്‌ എന്നാ മുസ്ലിം ഡോക്ടറുടെയും മിസ്സിസ്സ് മൂറിന്റെയും അടില ക്വസ്റ്റഡ് എന്ന യുവതിയുടെയും കഥയാണ് ‘എ പാസേജ് ടു ഇന്ത്യ’.മധ്യപ്രദേശിലെ ദേവാസ് എന്നാ നാട്ടു രാജ്യത്തിലെ രാജാവ്‌ 1921-ൽ ഫോസ്റ്റരെ തന്റെ സെക്രട്ടറി ആയി നിയമിച്ചു.രണ്ടു വർഷം അദ്ദേഹം അവിടെ ജോലി ചെയ്തു.ഇംഗ്ലണ്ടിലേക്ക് മടങ്ങി പോയ അദ്ദേഹം ഇന്ത്യൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒരു നോവൽ എഴുതി:’എ പാസേജ് ടു ഇന്ത്യ’.തന്റെ അവസാന നോവൽ ആയിരിക്കും അത് എന്ന് അത് എഴുതാൻ തുടങ്ങിയപ്പോൾ മുതൽ അദ്ദേഹത്തിനു ഭൂതോദയം ഉണ്ടായി .ഡേവിഡ്‌ ലീൻ 1984-ൽ ‘എ പാസേജ് ടു ഇന്ത്യ’ സിനിമ ആക്കിയിട്ടുണ്ട്.പക്ഷേ കഥാന്ത്യം തന്റെ ഇഷ്ടപ്രകാരം ലീൻ മാറ്റി

വാസ്തുശില്പിയായ എഡ്വേഡ്‌ മോർഗൻ ഫോസ്റ്ററുടെയും ആലീസ്‌ ലിലി വിച്ചെല്ലോയുടെയും ഏക സന്താനമായി 1879-ൽ ലണ്ടനിൽ ജനിച്ചു.ഫോസ്റ്റർക്ക് ഒരു വയസ്സായപ്പോൾ അച്ഛൻ മരിച്ചു.1893-ൽ അമ്മയും മകനും ടോൺ ബ്രിഡ്‌ജിലെക്ക് താമസം മാറി.അവിടുത്തെ സ്കൂളിൽ ആയിരുന്നു.  കെന്‍റിലെ ടോണ്‍ബ്രിഡ്ജ് സ്കൂളിലും കേംബ്രിഡ്ജ് കിംഗ്സ് കോളജിലുമായി  വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1897-ൽ ഫോസ്റ്റർ കേംബ്രിഡ്‌ജിലെ കിങ്ങ്സ്‌ കോളേജിൽ ചേർന്ന്.കേംബ്രിഡ്‌ജിലെ തത്ത്വചിന്ത പ്രോഫെസ്സറും ബെർട്രെൻഡ്‌ റസ്സലിന്റെ സഹപ്രവർത്തകനുമായിരുന്ന ജി.ഇ.മൂറിന്റെ ചിന്തയുടെ സ്വാധീനത്തിലാണ് ഫോസ്റ്റർ എത്തിപ്പെട്ടത്‌.പുതിയ സാഹിത്യത്തിലേക്കും ബുദ്ധിജീവി സന്ഘമായ ബ്ലൂംസ്ബെറി ഗ്രൂപ്പിലേക്കും അദ്ദേഹം എത്തി.

അങ്ങനെ ഗ്രൂപ്പിലെ പ്രധാനികളായ വിർജിനിയ വൂൾഫ് തുടങ്ങിയവരുമായി ഫോസ്റ്റർ സൌഹൃദത്തിൽ ആയി. സാഹിത്യത്തിലെല്ലാം മൂറിന്റെ തത്ത്വചിന്തയുടെ സ്വാധീനം കാണാം.കേംബ്രിഡ്‌ജിലെ ഒരു സംഘം സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ഇൻഡിപെൻഡന്റ് റിവ്യുവിൽ എഴുതിക്കൊണ്ടാണ് ഫോസ്റ്റർ സാഹിത്യ ജീവിതം തുടങ്ങിയത്.

1904-ൽ ആദ്യത്തെ ചെറുകഥ ‘ദി സ്റ്റോറി ഓഫ് എ പാനിക്’ ഫോസ്റ്റർ പ്രസിദ്ധപ്പെടുത്തി.അടുത്ത വർഷം ആദ്യത്തെ നോവെല്ലും പുറത്തുവന്നു – വെയർ ഏഞ്ചൽസ് ഫിയർ ടു ട്രേഡ്‌.1906-ൽ അമ്മയോടൊപ്പം വെയ്ബ്രിഡ്‌ജിൽ താമസമാക്കിയ ഫോസ്റ്റർ സയിദ്‌ റോസ് മസൂദ്‌ എന്നാ ഇന്ത്യൻ രാജകുമാരന്റെ ട്യുട്ടർ ആയി.ഇന്ത്യയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ ബന്ധം അതായിരുന്നു.

‘ദി ലോങ്ങസ്റ്റ്‌ ജേണി’,’എ റൂം വിത്ത്‌ എ വിൻഡോ’,’ഹൊവാഡ്സ് എൻഡ്’ എന്നെ കൃതികൾ പുറത്തുവന്നതോടെ നോവലിസ്റ്റ് എന്നാ നിലയിൽ ഫോസ്റ്റർ ലബ്ധപ്രതിഷ്ടനായി. 1911-ൽ ‘സേലസ്ടിയൽ ഒമ്നിബസ്‌’ എന്നാ ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചു.ഫോസ്റ്ററുടെ ‘ആസ്പെക്റ്റ് ഓഫ് നോവൽ’എന്നാ വിമർശന ഗ്രന്ഥം ഏറെ പ്രശസ്തമാണ്.

Related Articles

Back to top button