

പോത്തൻകോട്: ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഏരിയകളിൽ മെയ് 14, ഞായറാഴ്ച കൂട്ടുകുടുംബ പ്രാർത്ഥനാ യോഗങ്ങൾ നടന്നു. സംസ്ഥാനത്തെ വിവിധ ഏരിയയിലായി 82 കേന്ദ്രങ്ങളിൽ നടന്ന പ്രാർത്ഥനകൾക്ക് സന്ന്യാസി സന്ന്യാസിനിമാർ നേതൃത്വം നൽകി. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് പ്രാർത്ഥന നടക്കുന്നത്.