IndiaLatest

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ ; രണ്ടു ദിവസത്തിനകം തീരുമാനം

“Manju”

ന്യൂഡല്‍ഹി: ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. അന്തിമ തീരുമാനം വ്യാഴാഴ്ചക്കുള്ളില്‍ അറിയിക്കണമെന്ന് കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി . ഹര്‍ജി വ്യാഴ്ചത്തേക്ക് മാറ്റി. രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹാജരായ അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നും മൂല്യനിര്‍ണയത്തിനു പ്രത്യേക മാനദണ്ഡം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ മമത ശര്‍മയാണ് ഹര്‍ജി നല്‍കിയത്. സംസ്ഥാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ചില സംസ്ഥാനങ്ങള്‍ പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരീക്ഷ ഒഴിവാക്കാമെന്ന് നിര്‍ദേശവും ഉണ്ട്. ഒന്‍പത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ഇന്‍റേണല്‍ മാര്‍ക്ക് നല്‍കുന്ന കാര്യമാണ് പരിഗണനയിലുള്ളത്.

Related Articles

Back to top button