IndiaLatest

കഴിഞ്ഞ 14 വര്‍ഷമായി രാത്രി ഭക്ഷണം കഴിക്കാറില്ലെന്ന് സിനിമ സീരിയല്‍ താരം മനോജ് ബാജ്പെയ്.

“Manju”

 

മെലിഞ്ഞ ശരീരപ്രകൃതി നിലനിര്‍ത്തിയ തന്റെ മുത്തച്ഛനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ ശീലം ആരംഭിച്ചതെന്ന് മനോജ് പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ശരീരഭാരം നിയന്ത്രിച്ച്‌ സ്ലിമ്മായിരിക്കുന്നതിനാണ് ഇത് ശീലിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ശീലമാക്കിയതോടെ തന്റെ ശരീരഭാരം കുറഞ്ഞെന്ന് താരം പറയുന്നു. ഇത് തന്നെ കൂടുതലും ആരോഗ്യവാനും ഊര്‍ജസ്വലനുമാക്കിയെന്ന് മനോജ് പറഞ്ഞുതുടക്കകാലത്ത് ഇത് ശീലമാക്കാന്‍ കുറച്ച്‌ ബുദ്ധിമുട്ടിയിരുന്നതായും വിശപ്പ് സഹിക്കാനാകാതെ വരുമ്ബോള്‍ ആരോഗ്യകരമായ ബിസ്കറ്റും വെള്ളവും കുടിച്ചിരുന്നതായും മനോജ് പറഞ്ഞു. തിയെ പതിയെ വിശപ്പിനെ നിയന്ത്രിക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ അപകട സാധ്യത കുറയ്ക്കാന്‍ ഇതിലൂടെ കഴിഞ്ഞതായും താരം അവകാശപ്പെടുന്നു. ഷൂട്ടിങ്ങിന്‍റെയും മറ്റും തിരക്കുകള്‍ക്ക് അനുസരിച്ച്‌ ഇതില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്താറുണ്ട്.ചിലപ്പോള്‍ 12 മണിക്കൂറും ചിലപ്പോള്‍ 14 മണിക്കൂറും ഉപവസിക്കുമെന്നും മനോജ് ചൂണ്ടിക്കാട്ടി. എന്നാല്‍‌ രാത്രി ഭക്ഷണം ഒഴിവാക്കുന്നതുകൊണ്ട് ശരീരഭാരം കുറക്കുന്നതിന് പകരം കൂട്ടാനിടയണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.രാത്രി ഭക്ഷണം പൂര്‍ണമായി ഉപേക്ഷിക്കുകയല്ല മറിച്ച്‌ ലഘുവായ തോതില്‍ ഏഴ് മണിക്ക് മുന്‍പ് കഴിക്കുകയാണ് വേണ്ടതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Related Articles

Back to top button