InternationalLatest

ട്വിറ്റര്‍ ഉപയോഗത്തില്‍ ഇന്ത്യ മൂന്നാംസ്ഥാനത്ത്

“Manju”

ന്യൂഡല്‍ഹി: സാമൂഹികമാധ്യമമായ ട്വിറ്റര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു. പട്ടികയില്‍ ഇന്ത്യ മൂന്നാംസ്ഥാനത്ത്. രണ്ടുകോടി 73 ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് ട്വിറ്റര്‍ ഉപയോക്താവായി ഉള്ളത്. ഒന്‍പതുകോടി 54 ലക്ഷം ഉപഭോക്താക്കളുള്ള അമേരിക്ക ഒന്നാം സ്ഥാനത്തും ആറുകോടി 75 ലക്ഷം ഉപഭോക്താക്കളുള്ള ജപ്പാന് രണ്ടാംസ്ഥാനവുമാണ്.

ലോകത്ത് 45 കോടിയോളം ആളുകളാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നത്. 25 മുതല്‍ 34 വയസ്സിനിടയിലുള്ളവര്‍ക്കിടയിലാണ് ട്വിറ്ററിന്‌ ഏറെ പ്രീതി.
കണക്കുകളനുസരിച്ച്‌ ലോകത്ത് ജനപ്രീതി നേടിയ സാമൂഹികമാധ്യമങ്ങളുടെ പട്ടികയില്‍ പതിനാലാം സ്ഥാനത്താണ് ട്വിറ്റര്‍ ഉള്ളത്. ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോളതലത്തില്‍ എട്ടാമതും ഇന്ത്യയില്‍ ഒന്നാമതുമാണ്. 88 ലക്ഷത്തോളം ആളുകളാണ് മോദിയെ പിന്തുടരുന്നത്. ഇന്ത്യയിലെ 1.9 ശതമാനം ആളുകള്‍മാത്രമാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നതെന്നാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം.

Related Articles

Back to top button