InternationalLatest

ന്യൂറാലിങ്ക് മനുഷ്യന്റെ തലച്ചോറില്‍ പരീക്ഷിക്കാന്‍ അനുമതി

“Manju”

ന്യൂറാലിങ്ക് സാങ്കേതിക വിദ്യ മനുഷ്യന്റെ തലച്ചോറില്‍ പരീക്ഷിക്കാന്‍ യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) അനുമതി ലഭിച്ചതായി കമ്പനി. മനുഷ്യന്റെ ചിന്തകളെ കംപ്യൂട്ടറിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന ഒരു ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സ് വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്ക്. എഫ്ഡിഎ അനുമതി ലഭിച്ചുവെങ്കില്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായൊരു നാഴികക്കല്ലായിരിക്കും അത്.

ഒരു കാലത്ത് നിരവധി ആളുകള്‍ക്ക് സഹായമേകാന്‍ ഞങ്ങളുടെ സാങ്കേതിക വിദ്യ പ്രാപ്തമാക്കുന്ന സുപ്രധാനമായ ആദ്യ ചുവടുവെപ്പാണ് എഫ്ഡിഎ അനുമതിയെന്ന് ന്യൂറാലിങ്ക് ട്വീറ്റ് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ന്യൂറാലിങ്ക് പുറത്തുവിട്ടിട്ടില്ല. എഫ്ഡിഎയും ഇതില്‍ ഔദ്യോഗികമായ പ്രതികരണം നടത്തിയിട്ടില്ല.

പൊണ്ണത്തടി, ഓട്ടിസം, മാനസിക സമ്മര്‍ദ്ദം, സ്‌കിസോഫ്രീനിയ പോലെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ടെലിപ്പതി, വെബ് ബ്രൗസിങ്, കംപ്യൂട്ടര്‍ ഉപകരണങ്ങളുടെ ഉപയോഗം എന്നിവ ന്യൂറാലിങ്ക് ഉപകരണം തലച്ചോറില്‍ സ്ഥാപിക്കുന്നതിലൂടെ സാധിക്കുമെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്.

Related Articles

Back to top button