KeralaKozhikodeLatest

ഉണര്‍വ് : ശാന്തിമഹിമ നോർത്ത് റീജ്യണൽ ക്യാമ്പ് കക്കോടിയില്‍

“Manju”

 

കക്കോടി (കോഴിക്കോട്) : ശാന്തിഗിരി ശാന്തിമഹിമയുടെ നോര്‍ത്ത് റീജ്യണല്‍ ദ്വിദിന ക്യാമ്പ് ‘ഉണര്‍വ്’ ഇന്ന് (27-05-2023 ശനിയാഴ്ച) ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചില്‍ ആരംഭിച്ചു. ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വി ക്യാമ്പ് ഉദ്ഘാടന ചെയ്തു. ആശ്രമം ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരുന്നു. കക്കോടി ആശ്രമം ബ്രാഞ്ച് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ചന്ദ്രന്‍ എം., വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കോഴിക്കോട് ഏരിയ കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ മുരളീചന്ദ്രന്‍ സി.ബി., മാതൃമണ്ഡലം ഏരിയ കമ്മിറ്റി കോര്‍ഡിനേറ്റര്‍ പ്രിയ ഉമേഷ്, ഗുരുമഹിമ കോഴിക്കോട് ഏരിയ കോര്‍ഡിനേറ്റര്‍ അര്‍ച്ചന ഇ.എം. എന്നിവര്‍ ആശംസയര്‍പ്പിച്ച ഉദ്ഘാടന സമ്മേളനത്തിന് ശാന്തിമഹിമ കോഴിക്കോട് ഏരിയ ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ സത്യചിത്തന്‍ കെ സ്വാഗതം ആശംസിച്ചു. ബ്രഹ്മചാരി മനു എന്‍.എം. ആമുഖമായി സംസാരിച്ചു. ബ്രഹ്മചാരി സ്തുതി കെ കൃതജ്ഞത രേഖപ്പെടുത്തി. കുമാരി ശാന്ദിനി ബി.എസ്., കുമാരി തീര്‍ത്ഥ പി., കുമാരി കൃപ കെ.എസ്. എന്നിവരുടെ ഗുരുവന്ദന ഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.

Related Articles

Back to top button