IndiaLatest

വീര്‍ സവര്‍ക്കറുടെ ലണ്ടന്‍ ജീവിതം ആസ്പദമാക്കി വമ്പന്‍ ചിത്രം പ്രഖ്യാപിച്ച് രാം ചരണ്‍

“Manju”

ഹൈദരാബാദ് : വീര്‍ സവര്‍ക്കറുടെ ലണ്ടൻ ജീവിതത്തെയും സ്വാതന്ത്ര്യ സമരത്തിലെ അദ്ദേഹത്തിന്റെ സംഭാവനകളെയും അടിസ്ഥാനമാക്കി ബിഗ് ബജറ്റ് സിനിമ വരുന്നു. നടനും നിര്‍മ്മാതാവുമായ രാം ചരണാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്.മെയ് 28 നു വീര്‍ സവര്‍ക്കറുടെ ജയന്തി ദിനത്തില്‍ ആയിരുന്നു പ്രഖ്യാപനം. രാം വംശി കൃഷ്ണ ദി ഇന്ത്യ ഹൗസ് എന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.

ദി ഇന്ത്യ ഹൗസ്എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിനേതാക്കളായ നിഖില്‍ സിദ്ധാര്‍ത്ഥയും അനുപം ഖേറും പ്രധാന വേഷങ്ങളില്‍ എത്തും. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ സവര്‍ക്കറുടെ പങ്കിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ രാംചരണ്‍ തന്റെ സമൂഹാമാദ്ധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു.

1906 മുതല്‍ 1910 വരെ പ്രവാസകാലത്ത് ലണ്ടനില്‍ വീര്‍ സവര്‍ക്കര്‍ താമസിച്ചിരുന്ന വസതിയായിരുന്നു ഇന്ത്യാ ഹൗസ്. അക്കാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ കേന്ദ്രസത്യമായിരുന്നു ഇന്ത്യാ ഹൗസ്. നിരവധി ഇന്ത്യൻ വിപ്ലവകാരികള്‍ ഇവിടെ താമസിച്ചിട്ടുണ്ട്. പിന്നീട് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനെതിരെ വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള കേന്ദ്രമായി ഇത് മാറി.

ലണ്ടൻ പശ്ചാത്തലമാക്കിയാണ് ദി ഇന്ത്യ ഹൗസ് ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Related Articles

Back to top button