IndiaLatest

അസ്സമില്‍ ഇനി പത്താം ക്ലാസ് പൊതുപരീക്ഷയില്ല

“Manju”

ദിസ്പൂര്‍: അടുത്ത അധ്യയന വര്‍ഷം അസ്സമില്‍ പത്താം ക്ലാസ് പൊതുപരീക്ഷകള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ദേശീയ വിദ്യാഭ്യാസ നയം (NEP 2020) നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം. പത്തം ക്ലാസ് പരീക്ഷക്ക് പകരം മെട്രിക് പരീക്ഷകള്‍ സ്കൂള്‍ തലത്തില്‍ ഇനി മുതല്‍ നടത്തും. ഇതോടൊപ്പം തന്നെ അസമില്‍ പുതിയ വിദ്യാഭ്യാസ ബോര്‍ഡും നിലവില്‍ വരും.

വിദ്യാര്‍ഥികളെ ശരിയായി വിലയിരുത്തുകയും തോറ്റതോ വിജയിച്ചതോ ആയി അടയാളപ്പെടുത്തുകയും ചെയ്യും. എന്നിരുന്നാലും, പരീക്ഷകള്‍ സ്കൂള്‍ തലത്തില്‍ നടത്തും.അസം എച്ച്‌എസ് പരീക്ഷകള്‍ വര്‍ഷം തോറും സാധാരണ രീതിയില്‍ നടത്തും. NEP അനുസരിച്ച്‌ പത്താം ക്ലാസ് പരീക്ഷകള്‍ക്ക് അത്ര പ്രാധാന്യമില്ലെന്ന് തോന്നിയതിനാലാണ് പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ ഒഴിവാക്കാനുള്ള ഈ തീരുമാനം എടുത്തത്. അസം ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസ കൗണ്‍സിലും (എഎച്ച്‌എസ്‌ഇസി) സെബയും ഉടൻ ലയിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷഫലം മേയ് മാസത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷയെഴുതിയ 4,15,324 കുട്ടികളില്‍ 3,01,880 പേര്‍ വിജയിച്ചു. 72.69 ശതമാനമാണ് വിജയശതമാനം.

Related Articles

Back to top button