IndiaLatest

പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചു

“Manju”

രാജ്യത്ത് ആകമാനം പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. തമിഴ്‌നാട്ടിലും കര്‍ണാടകയിലും മൂന്നു വീതം മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചപ്പോ കേരളത്തിന് ഒന്നു പോലും നല്‍കിയില്ല. ഏറ്റവും കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് തെലുങ്കാനയ്ക്കാണ്. 12 മെഡിക്കല്‍ കോളേജുകളാണ് സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത്.

അതേസമയം, വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും തഴയുകയാണ് ഉണ്ടായത്.

Related Articles

Back to top button