IndiaLatest

ചെന്നൈയില്‍ ജനശതാബ്ദി എക്സ്പ്രസ് പാളം തെറ്റി

“Manju”

ചെന്നൈ സെൻട്രല്‍ സ്റ്റേഷന് സമീപം ജനശതാബ്ദി എക്സ്പ്രസ് പാളം തെറ്റി. ചെന്നൈയിലെ ബേസിൻ ബ്രിഡ്ജ് വര്‍ക്ക് ഷോപ്പിന് സമീപം ജനശതാബ്ദി എക്‌സ്പ്രസിന്റെ രണ്ട് ചക്രങ്ങളാണ് പാളം തെറ്റിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഇന്നു പുലര്‍ച്ചെ 12 മണിയോടെ ചെന്നൈ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ ഇറക്കിയ ശേഷം ബേസിൻ ബ്രിഡ്ജ് യാര്‍ഡിലേക്ക് നീങ്ങുന്നതിനിടെ ഒരു കോച്ചിന്റെ മുൻ ചക്രങ്ങള്‍ പാളം തെറ്റുകയായിരുന്നു.

രണ്ട് മണിക്കൂറിനുശേഷം റെയില്‍വേ ജീവനക്കാരുടെ സഹായത്തോടെ ചക്രങ്ങള്‍ ട്രാക്കിലെത്തിച്ചു. സംഭവത്തെത്തുടര്‍ന്ന് മെയിൻ ലൈൻ ട്രെയിൻ സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button