
റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പിനുള്ള സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങും. തെരഞ്ഞെടുപ്പിനായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു.ഇന്ത്യന്‍ ഒളിബിക് അസോസിയേഷന്‍ അഡ് ഹോക് കമ്മറ്റി വോട്ടേഴ്‌സ് ലിസ്റ്റ് ശേഖരിച്ചു. അഡ്‌ഹോക്ക് കമ്മിറ്റിയിലേക്കുള്ള റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയെ നിയമിച്ചാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കും.
റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന്, സമരത്തിലുള്ള ഗുസ്തി താരങ്ങള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഈമാസം 30നകം തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.ബ്രിജ് ഭൂഷണോ, കൂട്ടാളികളോ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
ദൈനം ദിന ചുമതലകള്‍ക്കായി സര്‍ക്കാര്‍ നിയോഗിച്ച അഡ്‌ഹോക് കമ്മറ്റിയുടെ കലാപരിധി ഈ മാസം 17 ന് അവസാനിക്കും. 50 വോട്ടുകള്‍ ഉള്‍ക്കൊള്ളുന്നതാണ് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പിനുള്ള ഇലക്ടറല്‍ കോളേജ്.