മിലൻ നാവിക അഭ്യാസം; 50 -ലധികം രാജ്യങ്ങള്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: മിലൻ നാവിക അഭ്യാസം ഫെബ്രുവരി 19 മുതല്‍ 27 വരെ വിശാഖപട്ടണത്ത്. അഭ്യാസത്തില്‍ 50-ലധികം രാഷ്ട്രങ്ങള്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. യു.എസ്, ജപ്പാൻ, ഓസ്ട്രേലിയ, ഫ്രാൻസ്, ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നാവിക സേനകള്‍ അഭ്യാസത്തില്‍ പങ്കെടുക്കും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ നാവികസേന മാമാങ്കത്തിനാണ് വിശാഖപട്ടണം സാക്ഷിയാകുക. വ്യോമാഭ്യാസങ്ങള്‍, പ്രതിരോധ സംവിധാനങ്ങള്‍, ആന്റി സര്‍ഫസ് ഡ്രില്ലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
1995-ല്‍ ഇന്ത്യൻ നാവികസേനയാണ് മിലൻ അഭ്യാസം ആരംഭിച്ചത്. 2 വര്‍ഷം കൂടുമ്ബോഴാണ് അഭ്യാസം നടത്തുന്നത്. ഇന്ത്യയുടെ ലുക്ക് ഈസ്റ്റ് പോളിസിയുടെ ഭാഗമായാണ് ഇതിന് തുടക്കം കുറികുന്നത്. തുടര്‍ന്ന് എല്ലാവര്ക്കും സുരക്ഷ എല്ലാവര്ക്കും വളര്‍ച്ച എന്ന ലക്ഷ്യത്തോടെ മിലൻ അഭ്യാസം വിപുലീകരിക്കുകയായിരുന്നു. ജ20 ഉച്ചകോടിയുടെ ഭാഗമായിട്ടുള്ള തീമായ വസുധൈവ കുടുംബകം തന്നെയായിരിക്കും മിലൻ മുന്നോട്ടു വയ്ക്കുക
2022-ല്‍ 39 രാജ്യങ്ങളാണ് അഭ്യാസത്തില്‍ പങ്കെടുത്തത്. 2024-ല്‍ ഇത് 50 രാജ്യങ്ങള്‍ പങ്കെടുക്കുന്നതോടെ ഇന്നേവരെ നടന്നതില്‍ ഏറ്റവും വലിയ സൈനികാഭ്യാസമാകും ഇതെന്ന് ഇന്ത്യൻ നാവിക സേന കമാൻഡര്‍ വിവേക് മധ്വാള് പറഞ്ഞു. സൈനികാഭ്യാസത്തിന് പുറമേ മാരിടൈം സെമിനാറുകള്‍ എക്സിബിഷനുകള്‍, സിറ്റി പരേഡുകള്‍ എന്നിവയും മിലനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു