ആധാർ കാർഡ് ലോക്ക് ചെയ്യാൻ ‘എംആധാര്‍’

ആധാർ അധിഷ്ഠിത ഇടപാട് സംവിധാനമായ എഇപിഎസ് വഴി സുരക്ഷിതമായി ഇടപാട് നടത്താൻ ഒടിപി ഓനന്റിഫിക്കേഷനും എസ്എംഎസ് വെരിഫിക്കേഷനും ഏർപ്പെടുത്തിയിട്ടും തട്ടിപ്പുകൾ നടക്കുന്നതായി പരാതി ഉയരുന്നുണ്ട്. ഫിംഗർ പ്രിന്റ് ഡേറ്റ, ആധാർ നമ്പർ, ബാങ്കിന്റെ പേര് എന്നീ വിവരങ്ങളാണ് തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നത്. എന്നാൽ ആധാർ നമ്പർ ലോക്ക് ചെയ്ത് ഇത്തരം സാഹചര്യത്തിൽ നിന്ന് മുക്തി നേടുന്നാവുന്നതാണ്.
നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എഇപിഎസ് സംവിധാനത്തിലൂടെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് ബാങ്ക് സേവനങ്ങള്‍ എളുപ്പം പ്രയോജനപ്പെടുത്താന്‍ കഴിയുന്നവിധമാണ് പുതിയ സംവിധാനം. ഭീം ആധാര്‍ വഴിയാണ് ഇടപാട് നടത്താന്‍ സാധിക്കുക. മൈക്രോ എടിഎം ഇടപാട് വേഗത്തിലാക്കാന്‍ വേണ്ടിയാണ് പുതിയ സംവിധാനം കൊണ്ടുവന്നത്. ഈ സംവിധാനം ഉപയോഗിച്ച് പ്രതിദിനം 50,000 രൂപ വരെ പിന്‍വലിക്കാന്‍ സാധിക്കും.
ഇതിനായി ‘എംആധാര്‍’ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. തുടർന്ന് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സൈന്‍ അപ്പ് ചെയ്യുക. ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പര്‍ ആയിരിക്കണം നല്‍കേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. പിന്നാലെ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ വെരിഫൈ ചെയ്യുക. ‘ലോക്ക് യുവര്‍ ബയോമെട്രിക്‌സ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ആധാർ നമ്പറും സമാനമായ നിലയില്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. യുഐഡിഎഐ വെബ്‌സൈറ്റ് വഴിയും ബയോമെട്രിക്‌സ് ലോക്ക് ചെയ്യാൻ കഴിയും.