
ആലപ്പുഴ : തത്തംപള്ളി സി.വൈ.എം.എ.യുടെ സ്ഥാപക ദിനാഘോഷവും യുവജന കുടുംബ സംഗമവും ഇന്നലെ (2023 ഒക്ടോബര്‍ 22 ഞായറാഴ്ച) നടന്നു. പൗരോഹിത്യത്തിന്റെ സുവര്‍ണ ജൂബിലി നിറവിലുള്ള വൈദികന്‍ റവ.ഫാ.തോമസ് ഇടയാല്‍ അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ ഇന്ത്യയുടെ അഗ്നിപുത്രി ഡോ.ടെസി തോമസ് മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തുകയും സി.വൈ.എം.എ.യുടെ സ്ഥാപക ദിനസുവനീറിന്റെ ആദ്യ പതിപ്പ് ഡോ.ടെസ്സി തോമസില്‍ നിന്നും ഏറ്റുവാങ്ങുകയും ചെയ്തു. രാവിലെ 8.30 ന് പതാക ഉയര്‍ത്തലോടെ ആരംഭിച്ച ചടങ്ങുകളുടെ ഭാഗമായി സി.ഐ.എം.എ. അക്കാദമിയിലെ കുട്ടികളുടെ ക്ലാസിക്കല്‍ ഡാന്‍സ്, ആലപ്പി രമണന്റെ ‘യേശു എന്റെ അരികില്‍’ എന്നിവയും നടന്നു. കഥാപ്രസംഗത്തിന് ശേഷം സ്നേഹ വിരുന്നോടെ സി.വൈ.എം.എ.യുടെ സ്ഥാപക ദിനാഘോഷവും യുവജന കുടുംബ സംഗമവും സമാപിച്ചു.