IndiaLatest

കണ്ണീരണിഞ്ഞ ഷമിയെ നെഞ്ചോട് ചേര്‍ത്ത് പ്രധാനമന്ത്രി

“Manju”

ലോകകപ്പ് ഫൈനല്‍ തോല്‍വിയില്‍ നെഞ്ചുലഞ്ഞ് നിന്ന ഇന്ത്യന്‍ താരങ്ങളെ ഡ്രെസിംഗ് റൂമിലെത്തി ആശ്വസിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ മത്സര ശേഷമാണ് പ്രധാനമന്ത്രി ഓരോ താരങ്ങളുടെയും അടുത്തെത്തി ആശംസ വാക്കുകള്‍ ചൊരിഞ്ഞ് രാജ്യം അവര്‍ക്കൊപ്പം ഉണ്ടെന്ന് അറിയിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ജഡേജയും ഷമിയും പങ്കുവച്ചിട്ടുണ്ട്. ഷമിയെ പ്രധാനമന്ത്രി നെഞ്ചോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചാണ് ആശ്വസിപ്പിക്കുന്നത്.

വികാര നിര്‍ഭരമായ കുറിപ്പോടെയാണ് ഷമി പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. ‘ നിര്‍ഭാഗ്യവശാല്‍ ഇന്നലെ ഞങ്ങളുടെ ദിവസമായിരുന്നില്ല. എന്നെയും ടീമിനെയും ഈ ടൂര്‍ണമെന്റിലുട നീളം അകമഴിഞ്ഞ് പിന്തുണച്ച ആരാധകര്‍ക്ക് നന്ദി. ഞങ്ങളെ ഡ്രെസിംഗ് റൂമിലെത്തി അഭിനന്ദിക്കാനും ആവേശമുയര്‍ത്താനും സഹായിച്ച പ്രധാനമന്ത്രിയോട് എന്നും കടപ്പെട്ടവനായിരിക്കും. ഞങ്ങള്‍ ഉറപ്പായും തിരിച്ചു വരും ഷമി ഇന്‍സ്റ്റഗ്രാമിലും എക്സിലും പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. പത്തുമത്സരം തോല്‍ക്കാതെയെത്തിയ ടീം ഫൈനലില്‍ തോറ്റത് താരങ്ങള്‍ക്കും ആരാധകര്‍ക്കും വലിയ ആഘാതമാണ് സമ്മാനിച്ചത്.

Related Articles

Back to top button