KeralaLatest

ഗുരുവിന്റെ ത്യാഗജീവിതത്തിലൂടെയുള്ള യാത്ര രണ്ടാം ദിവസം

“Manju”

വര്‍ക്കല: ശാന്തിഗിരി ആശ്രമം സ്ഥാപക നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ത്യാഗജീവിതത്തിലൂടെയുള്ള യാത്രയായ ശാന്തിഗിരിയുടെ അവധൂതയുടെ രണ്ടാം ദിവസമായ ഇന്ന് യാത്രാ സംഘം രാവിലെ വര്‍ക്കലയിലെത്തും. ഗുരു പലപ്പോഴായി വന്നിരുന്ന് ധ്യാനിച്ച സ്ഥലമായ വര്‍ക്കല പാപനാശം ബീച്ചില്‍ പ്രാര്‍ത്ഥന നടത്തും. രാവിലെ 11മണിക്ക് ഗുരുവിന്റെ ത്യാഗജീവിതത്തിന്റെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ശിവഗിരി മഠത്തില്‍ എത്തിച്ചേരും.

17 വര്‍ഷം ഗുരു ഇവിടെ സേവനം ചെയ്തുകഴിഞ്ഞിരുന്നു. വര്‍ക്കലയില്‍ ശിവഗിരിക്ക് സമീപം ദാനം ലഭിച്ച ഒരു തുണ്ട് ഭൂമിയില്‍ പത്ത് മടല്‍ ഓലയും കുറേ കപ്പത്തണ്ടുകളും കൊണ്ട് ഒരു കുടില്‍ കെട്ടി ശാന്തിഗിരി പ്രസ്ഥാനത്തിന് ഗുരു തുടക്കം കുറിച്ച പ്രദേശത്തേക്കാണ് തുടര്‍ന്നെത്തുന്നത്. ഇന്ന് ഇവിടെ പ്രശാന്തിഗിരി എന്ന പേരില്‍ ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഗുരു ശ്രീനാരായണ ഗുരുവിന്റെ പ്രതിഷ്ഠ നടത്തിയ കടക്കാവൂര്‍ കുഴിവിള ആശ്രമത്തില്‍ 1 മണിയോടെ എത്തിച്ചേരുന്നു.

ഗുരുവിന്റെ അവധൂത് കാലഘട്ടത്തില്‍ ആദ്ധ്യാത്മിക അനുഭൂതികളുണ്ടായ സ്ഥലങ്ങളിലേക്കാണ് തുടര്‍ന്നുള്ള യാത്ര. ശംഖുമുഖം ബീച്ചില്‍ വൈകുന്നേരം 5 മണിക്ക് എത്തിച്ചേരുന്നു. പ്രാര്‍ത്ഥനയ്ക്കു ശേഷം 7 മണിക്ക് വലിയതുറ പാലത്തില്‍ എത്തും. തുടര്‍ന്ന് രാത്രി 9 മണിയോടെ യാത്രാ സംഘം ബീമാ പള്ളിയില്‍ എത്തു. ഇന്ന് ബീമാ പള്ളിയില്‍ തങ്ങിയ ശേഷം നാളെ മൂന്നാം ദിവസത്തെ യാത്ര ആരംഭിക്കും.

Related Articles

Back to top button