KeralaLatest

അവധൂതയാത്ര മൂന്നാം ദിവസം ബീമാപ്പള്ളിയിൽ നിന്നും ആരംഭിച്ചു

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമത്തിലെ ഗുരുധർമ്മപ്രകാശ സഭാംഗങ്ങളായ സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചര്യസംഘവും ഗൃഹസ്ഥാശ്രമികളും നടത്തുന്ന അവധൂതയാത്ര മൂന്നാം ദിവസത്തേക്ക് കടന്നു. ഇന്ന് രാവിലെ 6.45 ന് ബീമാപ്പള്ളിയിലെത്തി ഒരിക്കൽക്കൂടി ബീമായെ കണ്ടശേഷം മൗനാനുമതിയോടെ ഗുരുവിന്റെ ശിഷ്യഗണങ്ങൾ യാത്ര തുടരുകയാണ്.

കല്ലടി മസ്താന്റെ ഖബർ സന്ദർശിച്ച് ധ്യാനനിരതരായ അവധൂതരോട് കല്ലടി മസ്താനും ഗുരുവുമായുള്ള ബന്ധവും അവധൂതവൃത്തിയെക്കുറിച്ചും അതിന്റെ വൈശിഷ്ട്യത്തെക്കുറിച്ചും യാത്രയുടെ ഫലമായി ജീവനിലുണ്ടാകുന്ന പരിവർത്തനങ്ങളും ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സംസാരിച്ചു. കുന്നുംപാറ മഠത്തിലേക്കുള്ള യാത്രാമദ്ധ്യൈയാണ് അവധൂതർ.

ഇന്ന് മൂന്നാം ദിവസം (3-05-2024) വെള്ളിയാഴ്ച അവധൂതർ കുന്നുംപാറ മഠം, പത്മനാഭപുരം കൊട്ടാരം, മണി കാട്ടുവാസാഹിബ് മല ഒരു മണി തക്കല കോടതി വരാന്ത, ശുചീന്ദ്രം, മരുത്വാമല, കന്യാകുമാരി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കും. വൈകിട്ട് കന്യാകുമാരി ശാന്തിഗിരി ആശ്രമത്തിൽ തങ്ങുന്നതാണ്.

നാളെ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തിരുവനന്തപുരം വിവേകാനന്ദ സ്ക്വയറിൽ തിരിച്ചെത്തുന്ന അവധൂതയാത്രികർക്ക് തിരുവനന്തപുരംപൗരാവലി സ്വീകരണം നൽകും. വൈകിട്ട് 5 മണിക്ക് പോത്തൻകോട് നിവാസികൾ പോത്തൻകോടും അവധൂത യാത്രികർക്ക് സ്വീകരണം നൽകുന്നതാണ്. 6 മണിക്ക് യാത്ര പോത്തൻകോട് ശാന്തിഗിരിയിൽ സമാപിക്കും.

Related Articles

Back to top button